|    Dec 10 Sat, 2016 2:42 am
FLASH NEWS

നോട്ടുകള്‍ മാറാനാവില്ലെന്ന് തെറ്റിദ്ധരിച്ച വീട്ടമ്മ ജീവനൊടുക്കി

Published : 12th November 2016 | Posted By: SMR

ഹൈദരാബദ്: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ കൈവശമുള്ള 54 ലക്ഷം രൂപ മൂല്യമില്ലാത്തതായി മാറുമെന്നു തെറ്റിദ്ധരിച്ച വീട്ടമ്മ ജീവനൊടുക്കി. തെലങ്കാനയിലെ മെഹബൂബ് നഗറിലാണു സംഭവം. കാന്‍ടുകുറി വിനോദ (55)യാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ ചികില്‍സയ്ക്കും മറ്റൊരു ഭൂമി വാങ്ങുന്നതിനുമായി അടുത്തിടെ ഇവര്‍ സ്വന്തമായുണ്ടായിരുന്ന 12 ഏക്കര്‍ ഭൂമി 56 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. തുകയില്‍ രണ്ടുലക്ഷം രൂപ ഭര്‍ത്താവിന്റെ ചികില്‍സയ്ക്കായി വിനിയോഗിച്ചിരുന്നു. ബാക്കി തുകകൊണ്ട് മറ്റൊരു സ്ഥലം വാങ്ങാനിരിക്കെയാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day