|    Dec 9 Fri, 2016 10:53 pm
FLASH NEWS

നോട്ടുകള്‍ പിന്‍വലിക്കലിനു പിന്നില്‍ രാഷ്ട്രീയ കരുനീക്കവും

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 നോട്ടുകളുടെ പിന്‍വലിക്കലിനു പിന്നില്‍ രാഷ്ട്രീയ കരുനീക്കവും. അടുത്തിടെ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെ ഈ നടപടി കാര്യമായി ബാധിക്കും. പിന്‍വലിക്കല്‍ നടപടിയെക്കുറിച്ച് ഭരണകക്ഷിയായ ബിജെപിക്ക് നേരത്തേ അറിവുള്ളതിനാല്‍ ഇതു മറികടക്കാന്‍ വേണ്ടത് ചെയ്തശേഷമായിരിക്കും കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ വലിയ തുക സംഭാവന സ്വീകരിച്ചുവച്ചിട്ടുണ്ടാവും. ഇത് തിരഞ്ഞെടുപ്പിലിറക്കാന്‍ സാധിച്ചെന്ന് വരില്ല.
ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പണം ഒരു പ്രധാന ഘടകമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ നിര്‍ദേശവും നിരീക്ഷണവുമുണ്ടെങ്കില്‍പോലും ഇവിടെ കാര്യമായി പണമൊഴുകാറുണ്ട്. പുതിയ സാഹചര്യത്തില്‍ പണം അടിസ്ഥാനപ്പെടുത്തിയുള്ള കാംപയിനുകള്‍ പാര്‍ട്ടികള്‍ക്ക് പുനക്രമീകരിക്കേണ്ടിവരും. ഈ നടപടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയാവുകയെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. പണമൊഴുക്കിയാണ് പലരും കാംപയിന്‍ നടത്താറുള്ളത്.
2004, 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ 1,039 കോടി രൂപ പണമായും 1,299.53 കോടി രൂപ ചെക്കായുമാണ് പിരിച്ചടുത്തത്. 2004-15 കാലത്തെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി കോണ്‍ഗ്രസ് മാത്രം 2,259.04 കോടി പിരിച്ചെടുത്തു.
ഇതില്‍ 68.33 ശതമാനവും പണമായാണ് സ്വീകരിച്ചത്. 44.69 ശതമാനം അതായത് 1,983.37 കോടി ബിജെപിയും പിരിച്ചെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day