|    Dec 5 Mon, 2016 3:50 am

നോട്ടുകള്‍ അസാധുവാക്കല്‍; ക്ഷീരമേഖല പ്രതിസന്ധിയില്‍

Published : 24th November 2016 | Posted By: SMR

ചെറുപുഴ: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ മലയോരത്തെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്ക് നല്‍ക്കാന്‍ പണം ലഭിക്കാത്തതാണ് ഇതിനു കാരണം. ആഴ്ചയില്‍ ഒരിക്കലാണ് പാലിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കുന്നത്. എന്നാല്‍ മൂന്നാഴ്ചയായി ബാങ്കുകള്‍ ക്ഷീരസംഘങ്ങള്‍ക്ക് പണം നല്‍കുന്നില്ല. ഇതോടെ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ചെറുപുഴ പഞ്ചായത്തില്‍ മാത്രം ഏഴു സംഘങ്ങളുണ്ട്. താബോര്‍, തിരുമേനി, പ്രാപ്പൊയില്‍, ചെറുപുഴ, കോലുവള്ളി, കോഴിച്ചാല്‍, ജോസ്ഗിരി എന്നിവിടങ്ങളിലാണിവ. ഒരു സംഘത്തിന് മാത്രം ഒരാഴ്ച കര്‍ഷകര്‍ക്ക് നല്‍ക്കാന്‍ ഒന്നരലക്ഷത്തോളം രൂപ വേണം. എന്നാല്‍ ബാങ്കില്‍നിന്നു 24000 രൂപയാണ് ഒരു സംഘത്തിന് ലഭിക്കുന്നത്. ഈ പണം പകുതി ആള്‍ക്ക് പോലും നല്‍ക്കാന്‍ തികയുന്നില്ല. സംഘം നല്‍കുന്ന പാലിന്റെ പണം മില്‍മ ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ടെങ്കിലും ഈ പണം എടുക്കാന്‍ സംഘത്തിന് സാധിക്കുന്നില്ല. നോട്ടുകള്‍ അസാധുക്കിയതോടെ സംഘങ്ങള്‍ കര്‍ഷകന് പണം നല്‍ക്കാന്‍ സാധിക്കാതെ നെട്ടോട്ടത്തിലാണ്. വീട്ടുസാധനങ്ങളും മറ്റും വാങ്ങാന്‍ കര്‍ഷകര്‍ കഷ്ടപ്പെടുന്നു. —നോട്ട് പ്രതിസന്ധി വന്നതോടെ കന്നുകാലികള്‍ക്ക് കാലിത്തീറ്റ വാങ്ങുന്നത് കര്‍ഷകര്‍ നിര്‍ത്തി. ഇതോടെ പാലുല്‍പാദനം നേര്‍ പകുതിയായി കുറഞ്ഞു. ബാങ്കുകളില്‍നിന്ന് വായ്പയും മറ്റുമെടുത്താണ് കര്‍ഷകര്‍ കന്നുകാലികളെ വാങ്ങിയത്.ഗഡു അടയ്ക്കാനും ഇപ്പോള്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. ക്ഷീരമേഖലെയെ ആശ്രയിച്ച് ജീവിക്കുന്ന കുടുബങ്ങളെ സഹായിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day