|    Dec 6 Tue, 2016 11:27 pm
FLASH NEWS

നോട്ടുകള്‍ അസാധുവാക്കല്‍ സാധാരണക്കാര്‍ക്കെതിരായ മിന്നലാക്രമണം: എസ്ഡിപിഐ

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സാധാരണക്കാരെ പ്രയാസത്തിലാക്കിയെന്ന് എസ്ഡിപിഐ. നോട്ടുകള്‍ മാറ്റിയെടുക്കാനും അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും ബാങ്കുകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സാഹചര്യമാണുള്ളത്. മാറ്റിയെടുത്ത 2000 രൂപയുടെ നോട്ടുകള്‍ ചില്ലറയാക്കാനും ആളുകള്‍ പ്രയാസപ്പെടുകയാണ്. ഈ നടപടി കൊണ്ട് വിദേശ ബാങ്കുകളില്‍ നിക്ഷേപമായും റിയല്‍എസ്റ്റേറ്റ് മേഖലയിലും നിക്ഷേപിച്ച കോടികളുടെ കള്ളപ്പണത്തെ ഇല്ലാതാക്കാനാവില്ലെന്നു എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് പ്രസ്താവനയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി രാജ്യത്തെ സാധാരണക്കാര്‍ക്കെതിരായ മിന്നലാക്രമണമായി മാറി. രാജ്യത്തെ സാമ്പത്തിക മേഖലയെ ഇതു ഗുരുതരമായി ബാധിക്കും. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കു 40 ശതമാനം സംഭാവന നല്‍കുന്ന ചെറുകിട മധ്യനിര വാണിജ്യമേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. സമ്പന്നരായ കള്ളപ്പണക്കാരെ സ്പര്‍ശിക്കാത്ത നടപടികള്‍ ഭാവിയില്‍ തിരിച്ചടിയാണ്ടാക്കും. വലിയ കള്ളപ്പണക്കാര്‍ 1000, 500 നോട്ടുകളായല്ല പണം സൂക്ഷിക്കുന്നത്. വന്‍കിടക്കാരുടെ കള്ളപ്പണം തുടരുന്നിടത്തോളം കാലം രാജ്യത്തെ പണപ്പെടുപ്പം വര്‍ധിച്ചുകൊണ്ടേയിരിക്കും. ഇപ്പോഴത്തെ നടപടി എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ സര്‍ക്കാരിനായിട്ടില്ല. വലിയ നോട്ടുകള്‍ ഇറക്കുന്നതിന് പകരം ഡിജിറ്റല്‍ കറന്‍സി സംവിധാനത്തിലേക്ക് എന്തുകൊണ്ടാണ് സര്‍ക്കാര്‍ പോവാതിരുന്നത്. നിലവിലുള്ള തീരുമാനം സാധാരണ ഗ്രാമീണര്‍, കര്‍ഷകര്‍, സാധാരണ കച്ചവടക്കാര്‍, ചെറുകിട വ്യവസായികള്‍, വീട്ടമ്മമാര്‍ തുടങ്ങിയവരെ പ്രയാസത്തിലാക്കും  -എസ്ഡിപിഐ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day