|    Dec 7 Wed, 2016 2:04 pm
FLASH NEWS

നോട്ടില്‍ കുരുങ്ങി ജനം; ശാസ്താംകോട്ടയില്‍ ബാങ്കിന്റെ കൗണ്ടര്‍ തകര്‍ന്നു

Published : 12th November 2016 | Posted By: SMR

ശാസ്താംകോട്ട: നോട്ടുമാറി വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും കാരണം ശാസ്താംകോട്ടയില്‍ ബാങ്കിന്റെ ക്യാഷ് കൗണ്ടര്‍ തകര്‍ന്നു. ഇന്നലെ രാവിലെ 11 ന് എസ്ബിടി ശാഖയിലായിരുന്നു സംഭവം. രാവിലെ ആറുമുതല്‍ തന്നെ ബാങ്കിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി.  തുടര്‍ന്ന് 10 ഓടെ തിരക്ക് അനിയന്ത്രിതമാകുകയായിരുന്നു. ബാങ്കിന് പുറത്ത് മീറ്ററുകളോളം ദൂരം നിരയായി നിന്നവര്‍ തിക്കിത്തിരക്കി ബാങ്കിനുള്ളിലേക്ക് കയറിയത് സംഘര്‍ഷത്തിന് ഇടയാക്കി. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവവും പ്രശ്‌നം രൂക്ഷമാക്കി. ഇതിനിടയില്‍ ഒരുകൂട്ടം യുവാക്കള്‍ മുന്നിലായിനിന്ന സ്ത്രീയെ തള്ളിയിടുകും ക്യാഷ് കൗണ്ടറിലെ ഗ്ലാസ് അടിച്ച്് പൊട്ടിക്കുകയുമായിരുന്നെന്ന് പറയപ്പെടുന്നു. മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന പോലിസ് സ്ഥലത്ത് എത്തിയെങ്കിലു ജനം എതിര്‍ത്തതിനെതുടര്‍ന്ന് തിരികെമടങ്ങുകയായിരുന്നു.അതിനിടെ രാവിലെ ജോലിക്കെത്തുന്ന ബാങ്ക് ജീവനക്കാര്‍ ആഹാരംപോലും കഴിക്കാന്‍ കഴിക്കാനാകാതെ വലഞ്ഞു. രാത്രി വരെ ഇടപാടുകാരുടെ കാര്യങ്ങള്‍ പരിഹരിച്ച ശേഷം ബാങ്കിലെ ശേഷിക്കുന്ന ജോലിയും പൂര്‍ത്തിയാക്കി അര്‍ധരാത്രിയോടെയാണ് ജീവനക്കാര്‍ വീട്ടിലേക്ക് മടങ്ങുന്നത്. ബാങ്കുകളില്‍ ഷിഫ്റ്റ് വ്യവസ്ഥ നിലവിലില്ലാത്തതിനാല്‍ ജീവനക്കാര്‍ 24 മണിക്കൂറും ജോലിചെയ്യേണ്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.കുന്നത്തൂര്‍ താലൂക്കില്‍ എസ് ബി ടി, എസ് ബി ഐ, ഇന്ത്യന്‍ ബാങ്ക്, കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഐ സി ഐ സി ഐ ഉള്‍പ്പടെ നിരവധി ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം രാത്രി വരെ നീണ്ട ക്യൂവാണ്. അതിനിടെ ഭരണിക്കാവ് എസ് ബി ഐ ഉള്‍പ്പടെ ചില ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ ബാങ്കില്‍ പണം മാറുന്നതിന് സമര്‍പ്പിക്കേണ്ട അപേക്ഷാഫാറം പൂരിപ്പിച്ച് നല്‍കുന്നതിന് സാധാരണക്കാരില്‍ നിന്നും ചിലര്‍ വന്‍തുക ഈടാക്കാക്കുന്നതായും ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day