|    Dec 4 Sun, 2016 5:20 am
FLASH NEWS

നോട്ടില്ല, സിനിമാ റിലീസുകള്‍ മാറ്റി

Published : 10th November 2016 | Posted By: G.A.G

കൊച്ചി : കറന്‍സി നോട്ടുകള്‍ അസാധുവാക്കിയത് വ്യാപാരമേഖലയ്ക്ക് കനത്ത തിരിച്ചടിയായി. സിനിമാരംഗത്തും ഇതിന്റെ പ്രതിഫലനമുണ്ടായി- ഈയാഴ്ച പുറത്തിറങ്ങാനിരുന്ന രണ്ട് മലയാള സിനിമകളുടെ റീലീസ് മാറ്റിവെച്ചു. നാദിര്‍ഷ സംവിധാനം ചെയ്ത ദിലീപ് നിര്‍മിച്ച കട്ടപ്പനയിലെ ഋതിക് റോഷന്‍, ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം എന്നീ സിനിമകളുടെ റിലീസാണ് മാറ്റിയത്. കൈയില്‍ പണമില്ലാതെ ആളുകള്‍ തിയേറ്ററിലെത്തില്ല എന്ന കണക്കുകൂട്ടലിലാണ് റിലീസ് മാറ്റാന്‍ തീരുമാനമെടുത്തത്.  കാളിദാസ് ചിത്രമായ  ‘മീന്‍കുഴമ്പും മണ്‍പാനയും’ നാളെ  റിലീസ് ചെയ്യാന്‍ തന്നെയാണ് തീരുമാനമെന്നറിയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day