|    Dec 6 Tue, 2016 6:18 am
FLASH NEWS

നോട്ടടിയില്‍ പിശക്: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 12th November 2016 | Posted By: SMR

ഭോപാല്‍: നിരോധനത്തിനു മുമ്പുള്ള നോട്ടടിയില്‍ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ 500, 1000 രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങാന്‍ കാരണമായതിന് ഉത്തരവാദികളായ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ സെക്യൂരിറ്റി പേപ്പര്‍ മില്ലിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. തകരാറുള്ളവയില്‍ ഒരു ലക്ഷത്തോളം നോട്ടുകള്‍ ഇതിനകം കമ്പോളത്തിലിറങ്ങിയിരുന്നു.
80,000 ത്തോളം 500 രൂപ നോട്ടുകളും 10,000 ത്തോളം 1000 രൂപ നോട്ടുകളും ഇതിലുള്‍പ്പെടുന്നു.  ഭാരത്, ഇന്ത്യ എന്നിങ്ങനെ എഴുതിയ കാന്തിക സുരക്ഷാ നാടകളാണ് നോട്ടുകളിലില്ലാത്തത്.  ഈ നോട്ടുകളുമായി ഉപഭോക്താക്കള്‍ ബാങ്കുകളിലെത്തിയാല്‍ അവ മാറ്റി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു.
അഞ്ചംഗ അന്വേഷണസംഘം  മധ്യപ്രദേശിലെ സെക്യൂരിറ്റി പേപ്പര്‍ മില്ലില്‍ (എസ്പിഎം) എത്തിയിരുന്നു. എസ്പിഎം മാനേജര്‍ എച്ച് കെ വാജ്‌പേയ്, ഡെപ്യൂട്ടി മാനേജര്‍ രവീന്ദര്‍ സിങ് എന്നിവരെയാണ് അന്വേഷണ സമിതി ശുപാര്‍ശകളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ ആരും തയ്യാറായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day