|    Dec 3 Sat, 2016 7:52 am
FLASH NEWS

നൊച്ചിമയില്‍ മൊബൈല്‍ കടയില്‍ മോഷണം

Published : 11th November 2016 | Posted By: SMR

ആലുവ: എടത്തല നൊച്ചിമ കോമ്പാറയിലെ മൊബൈല്‍ കടയില്‍ മോഷണം. രാത്രി കട കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ ഏഴായിരം രൂപയും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. കോമ്പാറ ജങ്ഷനില്‍ തന്നെയുള്ള വാട്ട്‌സ് ആപ്പ് എന്ന കടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മോഷണം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് കടയുടെ അകത്ത് പ്രവേശിക്കുകയായിരുന്നു. കൗണ്ടറിലുണ്ടായിരുന്ന പണവും റിപയറിങിനായി കൊണ്ടുവന്ന മൊബൈല്‍ ഫോണുകളുമാണ് കൊണ്ടുപോയത്. എടത്തല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കടയിലെ സിസിടിവി കാമറയില്‍ കള്ളന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതും പോലിസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശത്ത് മോഷണം പെരുകിയിട്ടും പോലിസ് നിസംഗത തുടരുകയാണെന്ന് വ്യാപാരികള്‍ പരാതി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്ന് കടകുത്തി തുറന്ന് മോഷണം നടന്നെന്ന് വ്യാപാരികള്‍ പറയുന്നു. ഗ്രാന്‍ഡ്് സൂപ്പര്‍ മാര്‍ക്കറ്റ്, ടേസ്റ്റി മഹല്‍ ബേക്കറി തുടങ്ങിയ കടകളിലാണ് ആഴ്ചകള്‍ക്കു മുമ്പ് മോഷണംനടന്നത്. എന്നാല്‍ ഇവിടെനിന്ന് വലിയ തുക നഷ്ടപ്പെട്ടിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് കോമ്പാറ ജങ്ഷനില്‍ ഒരേ ദിവസം ഏഴ് കടകളില്‍ മോഷണം നടന്നിരുന്നു. മൊബൈല്‍ കടകളില്‍ ഉള്‍പടെയാണ് അന്ന് മോഷണം നടന്നത്. അന്നും സിസിടിവി കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പോലിസിനു കഴിഞ്ഞില്ല. പ്രദേശത്ത് രാത്രികാലങ്ങളിലെ പട്രോളിങ് പോലിസ് ഊര്‍ജ്ജിതമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day