|    Dec 8 Thu, 2016 1:46 am
FLASH NEWS

നൈജീരിയന്‍ സേന യുദ്ധകുറ്റങ്ങള്‍ നടത്തുന്നതായി ഐസിസി

Published : 28th November 2016 | Posted By: SMR

മൈദുഗുരി/ നൈജീരിയ: അല്‍ഖാഇദ, ഇസ്‌ലാമിക് സ്റ്റേറ്റ് എന്നിവയുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ബൊക്കോ ഹറാമിനെ നേരിടുന്നതിന് സൈന്യം സ്വീകരിക്കുന്ന നടപടികളില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വിമര്‍ശനം. യുവാക്കളൊക്കെ ബൊക്കോ ഹറാമിനെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചു സൈന്യം കണ്ണില്‍ കാണുന്നവരെയൊക്കെ പിടികൂടി തടങ്കല്‍പ്പാളയങ്ങളില്‍ തള്ളുന്നതും കൊലപ്പെടുത്തുന്നതും യുദ്ധക്കുറ്റമാണെന്നു കോടതി മുന്നറിയിപ്പു നല്‍കി.
20നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളെയൊക്കെ ചോദ്യം ചെയ്യാനെന്ന പേരില്‍ സൈന്യം കസ്റ്റഡിയിലെടുക്കുകയാണെന്നു ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആരോപിക്കുന്നു. ഇതിനകം 7000ലധികം പേര്‍ സൈനിക കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബോര്‍ണോ സംസ്ഥാനത്തിലെ ഗീവയില്‍ സൈന്യം സ്ഥാപിച്ച തടങ്കല്‍പ്പാളയത്തില്‍ കുട്ടികളടക്കം 1500ലധികം പേര്‍ തടവുകാരാണ്. അതില്‍ 150ലധികം പേര്‍ ജനുവരിക്കും മെയ് മാസത്തിനുമിടയ്ക്ക് കൊല്ലപ്പെട്ടു. തടവുകാരില്‍ പലരും രോഗബാധിതരാണെന്നും പലര്‍ക്കും മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ആംനസ്റ്റി വ്യക്തമാക്കുന്നു. ഓരോ ദിവസവും എത്രപേര്‍ മരിച്ചുവെന്നാണ് സൈന്യം പരിശോധിക്കുന്നത്. 640 പേര്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി ഇതുവരെയും ശരിയായ അന്വേഷണംപോലും നടന്നിട്ടില്ല. മുഹമ്മദ് ബുഹാരി പ്രസിഡന്റായ ശേഷം സ്ഥിതിഗതികളില്‍ ചെറിയ മാറ്റമുണ്ടായതായി നിരീക്ഷകര്‍ കരുതുന്നു. ഗുഡ്‌ലക് ജൊനാഥന്‍ പ്രസിഡന്റായിരുന്ന കലത്ത് സൈന്യം നടത്തിയ അതിക്രമങ്ങള്‍ നേരിടാനാണ് ബൊക്കോ ഹറാം രൂപീകരിക്കപ്പെട്ടത്. എന്നാല്‍, പിന്നീടത് പഴയ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ നോക്കി നടപ്പാക്കിയ പ്രാകൃത നടപടികള്‍മൂലം അതിവേഗം അതിന് ജനപിന്തുണ നഷ്ടപ്പെടുകയായിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റിനെപ്പോലെ ബൊക്കോ ഹറാമും ഖിലാഫത്ത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ആരാണ് ഖലീഫ എന്ന് വ്യക്തമല്ല. ഖലീഫയായിരുന്ന അബൂബക്കര്‍ ശെഖാവു ഈയിടെയാണ് സ്ഥാനഭൃഷ്ടനായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day