|    Dec 4 Sun, 2016 9:25 am
FLASH NEWS

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണഭേദഗതി ബില്ല് സബ്ജക്ട് കമ്മിറ്റിക്ക്

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ല് അവതരിപ്പിച്ച് നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 2008ന് മുമ്പ് നികത്തിയ നിലങ്ങള്‍ ന്യായവിലയുടെ 25 ശതമാനം ഈടാക്കി ക്രമവല്‍ക്കരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ളതാണ് പുതിയ ഭേദഗതി. 2015ലെ ധനകാര്യബില്ലിലൂടെയാണ് ഫീസ് ഈടാക്കി ക്രമവല്‍ക്കരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നത്. പുതിയ ഭേദഗതി വരുന്നതോടെ നികത്തിയ നിലങ്ങളില്‍ വീടുവച്ചവര്‍ക്ക് അനുമതി നല്‍കുന്ന പ്രാദേശികതലത്തിലെ നിലം കിറ്റികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തരംമാറ്റിയ നിലങ്ങളില്‍വച്ച വീടുകള്‍ക്ക് റവന്യൂ രേഖയില്‍ നിലമെന്ന് ആയതുകൊണ്ട് മാത്രം അനുമതി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണെന്ന് ഭരണപ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ഭേദഗതി വന്നതോടെയാണ് വീട്ടുനമ്പര്‍ നല്‍കുന്നതിനുള്ള നിലം കമ്മിറ്റികളുടെ പ്രവര്‍ത്തനം നിലച്ചതെന്ന് മന്ത്രി പറഞ്ഞു. വീടുവയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് ഗ്രാമങ്ങളില്‍ 10 സെന്റുവരെയും നഗരങ്ങളില്‍ അഞ്ചുസെന്റും നികത്താന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. നേരത്തേ തരം മാറ്റിയ ഭൂമിയിലും ഈ ആനുകൂല്യം ലഭിക്കും. നിലം കമ്മിറ്റികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ഇതുസംബന്ധിച്ച പരാതികള്‍ക്ക് പരിഹാരമാവും.
ന്യായവിലയുടെ 25 ശതമാനം ഈടാക്കി ക്രമവല്‍ക്കരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ ഇതിനായി 93088 പേരാണ് അപേക്ഷ നല്‍കിയതെന്ന് റവന്യൂമന്ത്രി വിശദീകരിച്ചു. 56 അപേക്ഷകള്‍ പരിഗണിച്ച് 24.7 ഹെക്ടര്‍ ക്രമവല്‍ക്കരിച്ചു. ലഭ്യമായ മുഴുവന്‍ അപേക്ഷകളും പരിഗണിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തെ 45,000 ഏക്കര്‍ ഭൂമി ക്രമവല്‍ക്കരിച്ച് നല്‍കേണ്ടിവരും. ഇത് ദുരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് ബോധ്യപ്പെതിനാലാണ് ഈ ഭേദഗതി പിന്‍വലിക്കുന്നത്. പലയിടത്തും നെല്‍വയലുകള്‍ നികത്തിയിുണ്ടെങ്കിലും മറ്റുകൃഷികള്‍ തുടരുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day