|    Dec 11 Sun, 2016 7:39 am

നെല്‍വയല്‍-തണ്ണീര്‍ത്തടം: 328 പഞ്ചായത്തുകളില്‍ ഡാറ്റാബാങ്ക് തയ്യാറായി

Published : 22nd October 2016 | Posted By: SMR

തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട ഡാറ്റാബാങ്ക് 328 പഞ്ചായത്തുകളില്‍ പ്രസിദ്ധീകരിച്ചെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്ത് 941 പഞ്ചായത്തുകളില്‍ 21 എണ്ണത്തില്‍ നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങളില്ല. 570 പഞ്ചായത്തുകളില്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരണഘട്ടത്തിലാണ്. ബാക്കി 22 പഞ്ചായത്തുകളില്‍ ഡാറ്റാബാങ്കിനുള്ള നടപടികള്‍ ആരംഭിച്ചു.
2017 മാര്‍ച്ചോടെ ഡാറ്റാബാങ്ക് പൂര്‍ണമായും പ്രസിദ്ധീകരിക്കും. തണ്ണീര്‍ത്തടവും നെല്‍വയലും നികത്തിയത് ക്രമവല്‍ക്കരിക്കുന്നതിനുള്ള 3എ നിയമമനുസരിച്ച് ഇതുവരെ 93,088 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 56 എണ്ണത്തില്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. വര്‍ഷങ്ങളായി തരിശുകിടന്ന 160 ഹെക്ടര്‍ മെത്രാന്‍കായലിലും 56 ഹെക്ടര്‍ ആറന്‍മുള പാടശേഖരത്തും ഈ വര്‍ഷം പുഞ്ചകൃഷി ആരംഭിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തരിശായി കിടന്ന 2567.82 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കിയതായി മന്ത്രി വി എസ് സുനില്‍കുമാറും അറിയിച്ചു.
തിരുവനന്തപുരം- 57, പത്തനംതിട്ട- 500, കോട്ടയം- 250, എറണാകുളം- 113.8, കോഴിക്കോട്- 268.35, കൊല്ലം- 45.6, കണ്ണൂര്‍- 126, ആലപ്പുഴ- 403.4, തൃശൂര്‍- 444.67, വയനാട്- 109, മലപ്പുറം- 250 ഹെക്ടര്‍ എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ കൃഷിയോഗ്യമാക്കിയ തരിശുഭൂമിയുടെ കണക്ക്. ഒരുപൂ കൃഷി ചെയ്യുന്ന 400 ഹെക്ടര്‍ ഭൂമി ഇരു പൂവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക