|    Dec 9 Fri, 2016 8:52 pm
FLASH NEWS

നെല്ല് സംഭരണത്തിലെ തടസ്സങ്ങള്‍ നീങ്ങി: മന്ത്രി

Published : 26th November 2016 | Posted By: SMR

വൈക്കം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്ന തടസ്സങ്ങള്‍ നീങ്ങിയതായി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് ഭരണസമതിയുടെ ഒന്നാം വാര്‍ഷികവും ജൈവ പച്ചക്കറി കൃഷി ഗ്രാമപദ്ധതി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സപ്ലൈസ് കോര്‍പറേഷനും മില്ല് ഉടമകളും നെല്ല് സംഭരണത്തിനു തയ്യാറായിട്ടുണ്ട്. കൃഷി വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പറേഷനും വിഷയം ചര്‍ച്ച ചെയ്ത് പരിഹരിച്ചു. മില്ല് ഉടമകളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. മില്ല് ഉടമകള്‍ സംഭരിക്കുന്ന നെല്ലു സംസ്‌കരിച്ച് ഇവിടെത്തന്നെ വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൈവ കാര്‍ഷിക ഗ്രാമ പദ്ധതി മാതൃകാപരമായി തുടര്‍ന്നാല്‍ അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അതാത് പഞ്ചായത്തുകളില്‍ വിറ്റഴിക്കുന്നതിനും, കുടുംബശ്രീ വഴി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും സാധിക്കും. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്തെ ജൈവ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാകാനുള്ള പദ്ധതികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലക്ടര്‍ സി എ ലത പൗരാവകാശ രേഖ പ്രസാധനം നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി മുഖ്യപ്രഭാഷണവും, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുമ ഫിലിപ്പ് പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി, വൈസ് പ്രസിഡന്റ് ലേഖാ തമ്പി, അനിജി പ്രസാദ്, പി എസ് മോഹനന്‍, പ്രവീണ സിബി, പി പി ദിവാകരന്‍, ഷീലാ ശശിധരന്‍, പി ഡി ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി എസ് രാജീവ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day