|    Dec 4 Sun, 2016 9:50 pm
FLASH NEWS

നെല്ല് സംഭരണം; കര്‍ഷകര്‍ കൃഷിഭവന്‍ ഉപരോധിച്ചു

Published : 10th November 2016 | Posted By: SMR

അമ്പലപ്പുഴ: വിളവെടുത്ത നെല്ല് മില്ലുടമകള്‍ സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കൃഷിഭവന്‍ ഉപരോധിച്ചു. പുറക്കാട് ഗ്രേസിങ് ബ്ലോക്ക് പാടശേഖരത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നൂറോളം കര്‍ഷകരാണ് പുറക്കാട് കൃഷിഭവന്‍ ഉപരോധിച്ചത്. കരിനില മേഖലയില്‍ നെല്ല് സംഭരണത്തിന് 10 കിലോ വരെ കിഴിവ് നല്‍കാമെന്ന് ഒരാഴ്ച മുമ്പ്് കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി ഗ്രേസിങ് ബ്ലോക്ക് പാടശേഖരത്ത് കഴിഞ്ഞ ദിവസമെത്തിയ ഏഴ് മില്ലുടമകളും 30 കിലോ വരെ കിഴിവാണ് ആവശ്യപ്പെട്ടത്. ഇതിന് കര്‍ഷകര്‍ തയ്യാറായില്ല. തുടര്‍ന്ന് മില്ലുടമകള്‍ മടങ്ങി. ഏകദേശം 50 ലോഡ് നെല്ല് നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഉപരോധത്തെ തുടര്‍ന്ന നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ 21 കിലോ വരെ കിഴിവ് നല്‍കാമെന്ന് കര്‍ഷകര്‍ സമ്മതിച്ചു. പുറക്കാട് ഗ്രാമപ്പഞ്ചായത്തംഗം ജിനു രാജ് ഉപരോധം ഉദ്ഘാടനം ചെയ്തു. റഹ്മത്ത് ഹാമീദ്, എ ആര്‍ കണ്ണന്‍, വി എസ് മായാദേവി, നൗഷാദ്, ആന്റണി മാത്യു, മോഹന്‍ ദാസ്, ജി ആനന്ദന്‍ പിള്ള, നിസ്സാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കി. രാവിലെ 10 മണിക്ക് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് 1.30ഓടെയാണ് അവസാനിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day