|    Dec 10 Sat, 2016 2:45 am
FLASH NEWS

നെയ്മര്‍ ജൂനിയര്‍ ഫൈവ് ഫുട്‌ബോള്‍ മല്‍സരം കൊച്ചിയില്‍

Published : 23rd November 2016 | Posted By: SMR

കൊച്ചി: അഞ്ചുപേരടങ്ങുന്ന ടീമുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മല്‍സരമായ നെയ്മ ര്‍ ജൂനിയര്‍ ഫൈവ് കേരളത്തിലുമെത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ടീമിന് ബ്രസീലില്‍ ഫുട്‌ബോള്‍ കളിക്കാനുള്ള അവസരമാണ് ലഭിക്കുക. കൊച്ചിയിലെ ക്വാളിഫൈയിങ് മല്‍സരം സെന്റ് പോള്‍സ് കോളജില്‍ ഈ മാസം 26, 27 തിയ്യതികളില്‍ നടക്കും.
ഏറ്റവും വേഗത്തില്‍ ഏറ്റവുമധികം ഗോള്‍ നേടുന്നതാണ് ഈ ഫുട്‌ബോള്‍ മല്‍സരത്തിന്റെ രീതി. ഗോള്‍ വഴങ്ങുന്ന ടീമില്‍ നിന്ന് ഒരു കളിക്കാരന്‍ പുറത്തുപോവും. എല്ലാ കളിക്കാരെയും നഷ്ടപ്പെടുകയോ പത്ത് മിനിട്ട് സമയമെത്തുകയോ ചെയ്യുന്നതുവരെ കളി തുടരാം.
ഈ വര്‍ഷം ആദ്യം ബംഗളൂരുവില്‍ നിന്നുള്ള വിന്നിങ് ഫൈവ് ടീം ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ കഴിഞ്ഞ ജൂലൈയില്‍ ബ്രസീലില്‍ നടന്ന നെയ്മര്‍ ജൂനിയര്‍ ഫൈവ് വേള്‍ഡ് ഫൈനലില്‍ കളിച്ചു. ഇക്കുറി കൂടുതല്‍ വിപുലമായ രീതിയിലാണ് നെയ്മര്‍ ജൂനിയര്‍ ഫൈവ് ഇന്ത്യയിലേക്ക് എത്തുന്നത്. കൊച്ചി കൂടാതെ മറ്റു 12 നഗരങ്ങളിലും ക്വാളിഫൈയിങ് മല്‍സരങ്ങള്‍ നടക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day