|    Dec 8 Thu, 2016 5:25 pm
FLASH NEWS

നെട്ടുകാല്‍തേരിയില്‍ മാലിന്യവുമായി വന്ന വാഹനം സമരസമിതി തടഞ്ഞു

Published : 24th October 2016 | Posted By: SMR

കള്ളിക്കാട്: കള്ളിയല്‍ നെട്ടുകാല്‍തേരിയില്‍ മാലിന്യം കയറ്റിവന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു. അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി 28 ദിവസമായി നടത്തിവരുന്ന രാപ്പകല്‍ സമരത്തിന് അധികൃതര്‍ പരിഹാരം കണ്ടിരുന്നില്ല. ഇതിനിടെയാണ് ശനിയാഴ്ച്ച രാത്രി 11.50 ഓടെ മാലിന്യം കയറ്റി വീണ്ടും വാഹനം എത്തിയത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരക്കാര്‍ വാഹനം തടഞ്ഞിട്ട് പ്രതിഷേധിച്ചു. ഹോട്ടല്‍ മാലിന്യങ്ങളും ആശുപത്രികളില്‍ നിന്നുള്ള സര്‍ജിക്കല്‍ വേസ്റ്റുകളും ഇവിടങ്ങളില്‍ നിക്ഷേപിക്കുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. പന്നികള്‍ക്ക് കൊണ്ടുവരുന്ന മാലിന്യങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍െപ്പടെ പരിസരത്ത് നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജനജീവിതത്തിന് ദുരിതം വിതയ്ക്കുന്ന പന്നി ഫാമുകള്‍ ഉടന്‍ അടച്ചുപൂട്ടണമെന്നുമാണ് സമരസമിതി ആവശ്യം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ആര്യനാട് സിഐ, നെയ്യാര്‍ഡാം, കാട്ടാക്കട, ആര്യനാട് എസ്‌ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍  പോലിസ് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ കാട്ടാക്കട തഹസില്‍ദാര്‍ പ്രദീപിന്റെ നിര്‍ദേശപ്രകാരം കള്ളിക്കാട് വില്ലേജ് ഓഫിസര്‍, പോലിസ്  ഉദേ്യാഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ചര്‍ച്ചയില്‍ ഉടനടി റിപോര്‍ട്ട് ആടിഒക്ക് സമര്‍പ്പിച്ച് അനധികൃത പന്നി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള നടപടിയെടുക്കുമെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു. തുടര്‍ന്ന് വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യം കുഴിച്ചു മൂടാമെന്ന് പറഞ്ഞതോടെയാണ് സമരക്കാര്‍ ശാന്തരായത്. അതേസമയം, പന്നിഫാം പൂട്ടുന്നതിന് നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും സമരസമിതി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day