|    Dec 3 Sat, 2016 7:51 am
FLASH NEWS

നുണകളുടെ മാധ്യമം

Published : 21st November 2016 | Posted By: SMR

പരമ്പരാഗത മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളരെ വേഗം പ്രചരിപ്പിക്കുന്നതിനു സഹായിക്കുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍, അവയ്ക്ക് സത്യസന്ധതയും നിഷ്പക്ഷതയും എത്രയുണ്ട്? അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് ഉപയോഗിച്ച് ട്രംപിന്റെ അനുയായികള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് വലിയ വിവാദമായിരുന്നു. അവസാനം ഫേസ്ബുക്ക് ഉടമ സക്കര്‍ബര്‍ഗ് തന്നെ നുണകള്‍ പ്രചരിപ്പിക്കുന്നതു തടയാനുള്ള നീക്കങ്ങളുമായി രംഗത്തുവന്നു.
ഇന്റര്‍നെറ്റില്‍ ആര്‍ക്കും കയറി കളിക്കാം. വാര്‍ത്തകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കാനോ യുക്തിപരമായി അപഗ്രഥിക്കാനോ പലരും തയ്യാറാവില്ല. ഉദാഹരണത്തിന്, 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ നടപടിയെ ആഗോളതലത്തില്‍ മാധ്യമങ്ങള്‍ പ്രശംസിക്കുന്നു എന്ന മട്ടില്‍ വന്ന ഒരവലോകനം തീര്‍ത്തും അബദ്ധമായിരുന്നെങ്കിലും ഒരുപാടുപേര്‍ അതു പങ്കുവച്ചു; വിശ്വസിച്ചു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി മാത്രം നൂറുകണക്കിന് വെബ്‌സൈറ്റുകള്‍ നിലവിലുണ്ട്. ഉദ്വേഗതയുളവാക്കുന്ന തലക്കെട്ടുകളുമായി വരുന്ന വാര്‍ത്തകള്‍ പലരും വിഴുങ്ങുന്നു. പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ ശരിയെന്നു വിശ്വസിച്ച് പത്രങ്ങള്‍ അവ പ്രസിദ്ധീകരിക്കുകയും ചെയ്യും. വലിയ സമ്മര്‍ദത്തില്‍ ജോലിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഈ കെണിയില്‍ ആദ്യം വന്നു വീഴുക. മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനബോധത്തോടെ വെബ്‌സൈറ്റുകളെ സമീപിക്കുക എന്നതാണ് ഇതിനു പരിഹാരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 144 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day