|    Dec 8 Thu, 2016 1:44 am
FLASH NEWS

നീലേശ്വരത്ത് നിന്നും കാണാതായ കാവ്യയെ ബംഗളൂരുവില്‍ കണ്ടെത്തി

Published : 27th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: ഒരു വര്‍ഷമായി അപ്രത്യക്ഷയായ ബംഗളൂരു വിമാനത്താവളത്തിലെ എയര്‍ഹോസ്റ്റസ് തൃക്കരിപ്പൂരിലെ കാവ്യ(22)യെ ബംഗളൂരുവില്‍ കണ്ടെത്തി. കാവ്യ ബംഗളൂരുവില്‍ കഴിഞ്ഞത് പാലക്കാട് സ്വദേശിയായ കൂട്ടുകാരന്‍ ഹാഷിമിനോടൊപ്പമാണെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. എയര്‍പോര്‍ട്ടില്‍ ജോലി നേടിയ ശേഷം ബംഗളൂരുവിലേക്ക്് പോയ തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശിനിയായ കാവ്യക്കുറിച്ച് ഒരു വര്‍ഷമായി വീട്ടുകാര്‍ക്ക് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. ഇതിനിടെ താന്‍ ശ്രീലങ്കയിലാണെന്ന് കാവ്യ വീട്ടുകാരെ ധരിപ്പിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും മകളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് വടക്കെ കൊവ്വല്‍ സ്വദേശി കരുണാകരന്‍ ചന്തേര പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നീലേശ്വരം സിഐ പി ഉണ്ണികൃഷ്ണന്‍ നടത്തിയ അന്വേഷണത്തില്‍ കാവ്യ ബംഗളൂരുവില്‍ കൂട്ടുകാരന്‍ ഹാഷിമിനോടൊപ്പം താമസിച്ച് വരികയാണെന്ന് കണ്ടെത്തുകയായിരുന്നു. പ്ലസ്ടു പഠനത്തിനു ശേഷം 2015 മാര്‍ച്ചിലാണ് കാവ്യ ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവെ കൂടെ താമസിക്കുന്ന പാലക്കാട് സ്വദേശിയായ ശരണ്യയുടെ സുഹൃത്ത് ഹാഷിമുമായി പരിചയപ്പെടുകയും പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും ഒന്നിച്ചു താമസിക്കുകയും ചെയ്യുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലിസ് കാവ്യയെ ബംഗളൂരുവില്‍ കണ്ടെത്തി. ബംഗളൂരുവില്‍ നിന്നും നീലേശ്വരം സിഐയും സംഘവും നീലേശ്വരം പോലിസ് സ്‌റ്റേഷനിലും തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ കാവ്യ കോടതിയില്‍ നിന്നും രക്ഷിതാക്കളോടൊപ്പം പോകുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day