|    Dec 11 Sun, 2016 1:28 pm
FLASH NEWS

നിസാമിന്റെ ഫോണ്‍വിളി: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴി—യവെ മൊബൈല്‍ ഫോണ്‍ വഴി നാട്ടിലെ ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്നതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
സംഭവത്തെക്കുറിച്ചു വിശദമായ അനേ്വഷണം നടത്തിയശേഷം ജയില്‍ ഐജി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ഉത്തരവിട്ടു.
ഒരു മാസത്തിനുള്ളില്‍ അനേ്വഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. നവംബറില്‍ കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. നിസാം ബിസിനസ് നടത്തുന്നത് ജയിലധികൃതരുടെ ഒത്താശയോടെയാണെന്ന് വാര്‍ത്തകളില്‍ നിന്നു മനസ്സിലാക്കുന്നതായി കമ്മീഷന്‍ നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക