|    Dec 2 Fri, 2016 11:28 pm
FLASH NEWS

നിസാമിനെതിരേ സംസാരിച്ചാല്‍ വധിക്കുമെന്ന് ചെന്നിത്തലയ്ക്കു ഭീഷണി

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിനെതിരേ സംസാരിച്ചാല്‍ വധിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിദേശത്തുനിന്ന് ഭീഷണി. അധോലോകനേതാവ് രവി പൂജാരിയുടെ പേരിലാണ് ചെന്നിത്തലയ്ക്കു ഫോണ്‍സന്ദേശം ലഭിച്ചത്.
സംഭവത്തില്‍ അദ്ദേഹം മുഖ്യമന്ത്രിക്കു പരാതി നല്‍കി. രണ്ടുദിവസമായി നെറ്റ് കോള്‍ വഴി തന്റെ ഫോണിലേക്ക് ഭീഷണി വരുന്നുണ്ടെന്നും സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.
നിസാമിനെതിരേ മോശമായി സംസാരിച്ചാല്‍ രമേശ് ചെന്നിത്തലയെയോ കുടുംബത്തില്‍പ്പെട്ടവരെയോ വധിക്കുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. ഇതില്‍ അവസാന സന്ദേശം ഞായറാഴ്ച രാത്രി 11.22നാണ് എത്തിയത്. ഡോണ്‍ രവി പൂജാരി എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും +447440190035 എന്ന നമ്പറില്‍നിന്നാണ് ഭീഷണി വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day