|    Oct 27 Thu, 2016 8:24 pm
FLASH NEWS

നിലവിളക്ക് വിവാദം: നിലപാടിലുറച്ച് മന്ത്രി

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് തെളിയിക്കാന്‍ പാടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. അന്ന് പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. അനാവശ്യമല്ല, വസ്തുതയാണ് പറയുന്നത്. ഇക്കാരണത്താല്‍തന്നെ പറഞ്ഞ വാക്കുകള്‍ ഇതുവരെ തിരുത്തേണ്ടിവന്നിട്ടില്ല. കഥാകൃത്ത് ടി പത്മനാഭന്‍ തന്റെ നിലപാടിനെ അഭിനന്ദിക്കാന്‍ വിളിച്ചത് താന്‍ പറഞ്ഞവാക്കുകള്‍ ശരിയാണെന്നതിന് തെളിവാണ്. അതേസമയം, എതിര്‍ക്കുന്നവരും സമൂഹത്തിലുണ്ട്. ഉറച്ച നിലപാടെടുക്കാന്‍ ചങ്കുറപ്പ് വേണമെന്നും സുധാകരന്‍ പറഞ്ഞു.
സര്‍ക്കാര്‍ പരിപാടിയില്‍ പ്രത്യേക വിഭാഗത്തിന്റെ ആചാരങ്ങള്‍ വേണ്ടെന്നാണ് തന്റെ നിലപാട്. എന്നാല്‍, ചില മാധ്യമങ്ങള്‍ വിവാദമാക്കിയ പ്രസംഗത്തിനുശേഷം രണ്ടുചടങ്ങുകളില്‍കൂടി തനിക്ക് നിലവിളക്ക് കൊളുത്തേണ്ടിവന്നു. മറ്റുള്ളവര്‍ നിലവിളക്ക് കൊളുത്തുന്ന ചടങ്ങില്‍ താന്‍ ഇനിയും നിലവിളക്ക് കൊളുത്തും. എന്നാല്‍, പറയാനുള്ളത് തുറന്നുപറയുകയും ചെയ്യും. എന്നാല്‍, പല പ്രസ്താവനകളിലൂടെയും താന്‍ തെറ്റിദ്ധരിക്കപ്പെടുകയാണ്. ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി എച്ച് നിലവിളക്ക് തെളിയിക്കാന്‍ തയ്യാറാവാത്തതിനെ അനുകൂലിച്ച് ഇഎംഎസ് ലേഖനമെഴുതിയിട്ടുണ്ട്. തന്റെ വീട്ടില്‍ അമ്മ നിലവിളക്ക് തെളിയിക്കുമായിരുന്നു. കായംകുളത്ത് താന്‍ മല്‍സരിച്ചപ്പോള്‍ അമ്മ ഒരു ക്ഷേത്രത്തിലെ തീര്‍ഥം ദേഹത്ത് തളിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞത് തീര്‍ഥം തളിച്ചതുകൊണ്ടാണെന്നായിരിക്കും അമ്മ കരുതിയത്. അത് വിശ്വാസം. പക്ഷേ, ഭരണകൂടത്തിന് ജാതിയില്ല.
അറബിനാടുകളില്‍ ജോലി ചെയ്യുന്നവരില്‍ 80 ശതമാനവും ഹിന്ദുക്കളാണ്. ഹിന്ദുക്കള്‍ മുഴുവന്‍ രാവിലെ മുതല്‍ ഖുര്‍ആന്‍ വായിക്കണമെന്ന് അവിടത്തെ ഭരണാധികാരികള്‍ പറയുന്നില്ലല്ലോ. അവര്‍ എത്ര നല്ലവരാണ്. ജാതിപോലും ചോദിക്കാറില്ല. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് അത്തപ്പൂക്കളമിടുന്നത് ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതില്‍ യാതൊരു തെറ്റുമില്ല. പണിമുടക്കുന്നത് തൊഴിലാളികളുടെ മൗലികാവകാശമാണെന്നും പണിമുടക്കിയാണ് ഈ ലോകം നന്നായതെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day