|    Dec 10 Sat, 2016 12:49 am
FLASH NEWS

നിലമ്പൂര്‍ വനത്തില്‍ മൂന്ന് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു

Published : 24th November 2016 | Posted By: mi.ptk

maoist

നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ മൂന്ന് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചുകൊന്നു.  ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേരുടെ വിവരങ്ങള്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും  മൂന്നാമത്തയാളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആന്ധ്ര സ്വദേശി ദേവരാജ്, സാവിത്രി എന്ന അജിത എന്നിവരാണ് മരിച്ചത്. ദേവരാജ് മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമാണെന്ന് അറിയുന്നു. ഇന്ന് ഉച്ചക്ക് പടുക്ക വനമേഖലയിലാണ് സംഭവം. വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് പോലീസും തണ്ടര്‍ബോള്‍ട്ടും  തിരച്ചിലിനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുവിഭാഗവും നേര്‍ക്കുനേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

 

വനമേഖലയില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും കൂടുതല്‍ പരിശോധന നടത്തുന്നു.

സൈലന്റ് വാലിയിലെയും നിലമ്പൂരിലെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ കേന്ദ്ര ഇന്റലിജന്‍സ് മേധാവി സംസ്ഥാന ഡിജിപിയുമായി ബന്ധപ്പെട്ടു.

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 455 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day