|    Dec 8 Thu, 2016 11:28 am

‘നിലമ്പൂര്‍ ഏറ്റുമുട്ടല്‍; മജിസ്റ്റീരിയല്‍ അന്വേഷണം വേണം’

Published : 25th November 2016 | Posted By: SMR

കോഴിക്കോട്: നിലമ്പൂരില്‍ പോലിസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ് നടന്നതായും രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ച് കൊണ്ട് വാര്‍ത്തകള്‍ വന്നിരിക്കുന്നു. മൂന്നു പേര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ഒരാള്‍ പോലിസ് കസ്റ്റഡിയില്‍ ഉള്ളതായും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഏകപക്ഷീയമായ ഒരു ആക്രമണത്തിന്റെ സ്വഭാവമാണ് പുറത്തു വന്ന ഏറ്റുമുട്ടല്‍ വാര്‍ത്തയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ നിലമ്പൂര്‍സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊല ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ച സുപ്രിംകോടതി നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണണെന്നും ആരെങ്കിലും പോലിസ് കസ്റ്റഡിയില്‍  ഉണ്ടെങ്കില്‍ അവരെ കോടതിയില്‍ ഹാജരാക്കണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day