|    Dec 8 Thu, 2016 1:42 am
FLASH NEWS

നിലമ്പൂര്‍ ഏറ്റുമുട്ടല്‍: പ്രദേശത്ത് സുരക്ഷ ശക്തമാക്കി

Published : 25th November 2016 | Posted By: mi.ptk
maoist01

എടക്കര മവോയിസറ്റ് ഏറ്റുമുട്ടല്‍ നടന്ന ഉള്‍വനത്തിലേക്കുള്ള പൂളക്കപ്പാറ ഫോസറ്റ് സ്‌റ്റേഷന് മുന്‍ വശത്ത് ക്യാപ് ചെയ്യുന്ന പോലീസ്.ഫോട്ടോ: ഉബൈദ് മഞ്ചേരി

നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന് നെടുങ്കയം, മുണ്ടക്കടവ്, പാട്ടക്കരിമ്പ് മേഖലയിലും ആദിവാസി കോളനികളിലും സുരക്ഷ കര്‍ശനമാക്കി. വനത്തിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ചെക്ക്‌പോസ്റ്റുകള്‍ അടച്ചു. ഇപ്പോള്‍ സ്ഥിതി ശാന്തമാണെങ്കിലും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും പ്രത്യാക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് സുരക്ഷ കര്‍ശനമാക്കിയത്.
ഇന്നലെയാണ് നിലമ്പൂര്‍ വനത്തില്‍ മൂന്ന് മാവോയിസ്റ്റുകളെ നക്‌സല്‍ വിരുദ്ധ സേന വെടിവച്ചു കൊലപ്പെടുത്തിയത്. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ആന്ധ്ര സ്വദേശികളായ ദേവരാജന്‍,കാവേരി എന്ന അജിത എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് മുണ്ടക്കടവ് കോളനിക്ക് സമീപം പൊലീസിന് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തിരുന്നു. അന്ന് തലനാരിഴക്കാണ് പൊലീസ് രക്ഷപ്പെട്ടത്. തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങള്‍ ഉള്‍പ്പെടെ വനത്തില്‍ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചില്ല. വനംവകുപ്പിലെ വാച്ചര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനും വനപാലകരെ ബന്ദിയാക്കിയതിനും പൂക്കോട്ടുംപാടം സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day