|    Dec 4 Sun, 2016 9:22 am
FLASH NEWS

നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ സിപിഎമ്മിന് യോജിച്ചതല്ല:അഡ്വ. ജോണ്‍സണ്‍ എബ്രഹാം

Published : 1st December 2016 | Posted By: SMR

കായംകുളം: ഫിഡല്‍കാസ്‌ട്രോയുടെയും ചെഗുവേരയുടെയും പാതപിന്തുടരുന്ന സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് യോജിച്ച നടപടിയല്ല നിലമ്പൂരില്‍ നടന്ന വ്യാജ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ എന്ന് കെ പി സി സി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം പറഞ്ഞു. ഈ വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ എസ് യു കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഡല്‍കാസ്‌ട്രോയും ജവഹര്‍ലാല്‍നെഹ്‌റുവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപിത താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും രാഷ്ട്രീയസമവാക്യങ്ങള്‍ക്കുമായി വെള്ളംചേര്‍ക്കുന്ന കപടവിപ്ലവകാരികള്‍ക്കുമുന്നില്‍ ഫിഡല്‍കാസ്‌ട്രോ വ്യത്യസ്തനായതുകൊണ്ടാണ് അദ്ദേഹത്തെ ലോകം ആദരിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്കും ചേരിചേരാ കൂട്ടായ്മയ്ക്കും ലോക രാഷ്ട്രത്തോടൊപ്പം നേതൃത്വം കൊടുത്തത് കോണ്‍ഗ്രസായിരുന്നു. ജവഹര്‍ലാല്‍നെഹ്‌റു മുതല്‍ ഡോ. മന്‍മോഹനസിംങ് വരെയുള്ള കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഫിഡല്‍കാസ്‌ട്രോ എന്ന് കെ എസ് യു അനുസ്മരിച്ചു. കെ പി സി സി നിര്‍വ്വഹകസമിതി അംഗം അഡ്വ. ഇ സമീര്‍ മുഖ്യപ്രഭാഷണം നടത്തി. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് നൗഫല്‍ ചെമ്പകപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day