|    Dec 4 Sun, 2016 7:27 am
FLASH NEWS

മാവോയിസ്റ്റ് വധം :പ്രതിഷേധിച്ച എ വാസു അടക്കം 22 പേര്‍ അറസ്റ്റില്‍

Published : 26th November 2016 | Posted By: mi.ptk

grow-vasu

കോഴിക്കോട്: നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെത്തിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു അടക്കം 22 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ടാണ് പോരാട്ടം പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകും പ്രതിഷേധിച്ചത്.  കുപ്പു ദേവരാജന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് മോര്‍ച്ചറിക്ക് പുറത്തേക്ക് വരുന്നതിനിടെ പോരാട്ടം പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പോലീസ് തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് എ വാസു
ആവര്‍ത്തിച്ച് പറഞ്ഞു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 781 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day