|    Dec 7 Wed, 2016 1:21 am
FLASH NEWS

നിലമ്പൂരിലെ കൊലപാതകം ആസൂത്രിതമെന്ന് സംയുക്ത യോഗം

Published : 30th November 2016 | Posted By: SMR

കോഴിക്കോട്: നിലമ്പൂരില്‍ മാവോവാദി നോതാക്കളെ വെടിവച്ചുകൊന്ന പോലിസ് നടപടി ആസൂത്രിതമാണെന്ന് വിവിധ സംഘടനകളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും യോഗം അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങള്‍ സൃഷ്ടിച്ച രക്തസാക്ഷികളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും അവരുടെ ഓര്‍മദിനങ്ങള്‍ കൊണ്ടാടുകയും ചെയ്യുന്ന പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ ഇത്തരം ഒരു കൊലപാതകം നടക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു പറഞ്ഞു.  നമ്മുടെ ജനാധിപത്യ ജീവിതത്തിലെ മറവികളാണ് ഇത്തരം കൊലപാതകങ്ങള്‍ നടത്താന്‍ പോലിസിന് പ്രേരണയാവുന്നതെന്ന് എസ്ഡിപിഐ നേതാവ് നാസറുദ്ദീന്‍ എളമരം പറഞ്ഞു.  കേരളത്തില്‍ വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയാണ് നിലമ്പൂരില്‍ നടന്ന സംഭവമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ സി കെ അബ്ദുള്‍ അസീസ് പറഞ്ഞു.  നിരവധി വ്യാജ ഏറ്റുമുട്ടലുകളെ നിയമപരമാക്കി മാറ്റി കുപ്രസിദ്ധനായ പോലിസ് ഓഫിസറാണ് സംസ്ഥാന പോലിസ് സേനയെ നയിച്ചുകൊണ്ടിരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാറിന് പ്രയിപ്പെട്ടവനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ പി ജെ മാനുവല്‍ പറഞ്ഞു. മാവോവാദി നേതാക്കളെ കൊലപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ അഡ്വ. സാബി ജോസഫ് അധ്യക്ഷനായിരുന്നു. കെഎസ് ഹരിഹരന്‍, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, മുസ്തഫാ പാലാഴി, കെ പി വിജയകുമാര്‍, അംബിക, എം വി കരുണാകരന്‍, നസീറ, സാദിഖ് ഉളിയില്‍, ജി മോഹന്‍കുമാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day