|    Dec 10 Sat, 2016 12:22 pm

നിറ്റ ജലാറ്റിന്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ജനകീയസമരസമിതി

Published : 22nd November 2016 | Posted By: SMR

കൊച്ചി: കാതികുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരേ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠന റിപോര്‍ട്ട് തയ്യാറാക്കിയ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ജനകീയ സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിറ്റ ജലാറ്റിന്‍ കമ്പനി ചാലക്കുടിപ്പുഴയിലേക്ക് ശുദ്ധീകരിക്കാത്ത രാസ-മലിന ജലം ഒഴുക്കിവിടുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ച്  ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ച ഗുരുതരമായ മലിനീകരണ വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ബോര്‍ഡ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ജനകീയ സമരസമിതി നേതാക്കള്‍ പറഞ്ഞു.
കമ്പനിയും പരിസരവും മെച്ചപ്പെടുത്തുന്നതിനായി നിര്‍ദേശങ്ങളും പഠന റിപോര്‍ട്ടിലുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡ് നല്‍കുന്ന സ്ഥാപനത്തില്‍നിന്ന് ഹൈഡ്രോക്ലോറിക് ആസിഡില്‍ അടങ്ങിയ മെര്‍ക്കുറിയുടെ അളവ് വിശകലനം ചെയ്ത സാക്ഷ്യപത്രം ഓരോ തവണയും നേടേണ്ടതാണ്. ഹൈഡ്രോക്ലോറിക് ആസിഡ് രാസപ്രക്രിയയില്‍ ഉപയോഗിക്കുന്നതിന് മുമ്പ് മെര്‍ക്കുറിയുടെ അളവ് മൂന്നാമതൊരു കക്ഷിയെക്കൊണ്ട് പരിശോധിപ്പിച്ച് തിട്ടപ്പെടുത്തണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.
പുഴയില്‍നിന്ന് കമ്പനിക്കാവശ്യമായ വെള്ളം എടുക്കുന്നതിന്റെ മുകള്‍ഭാഗത്തായിരിക്കണം രാസപ്രക്രിയ—ക്ക് വിധേയമാക്കിയ മലിനജലം പുറംതള്ളുന്നത്. ഉല്‍പാദന പ്രക്രിയയിലെ ഒരോ പ്രക്രിയക്കും ഉപയോഗിക്കുന്ന വെളളത്തിന്റെ അളവ് അറിയാന്‍ വെവ്വേറെ മീറ്ററുകള്‍ സ്ഥാപിക്കുക എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് പഠന റിപോര്‍ട്ടില്‍ ഉളളത്. കമ്പനി മലിനജലം പുഴയിലേക്ക് ഒഴുക്കുന്നത് തടയാന്‍ കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പഠനറിപോര്‍ട്ടില്‍ നിര്‍ദേശങ്ങളുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുവരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വി കെ മോഹനന്‍, ഡെയ്‌സി ഫ്രാന്‍സിസ്, ഷെര്‍ലി പോള്‍, ജയം പങ്കജാക്ഷന്‍  പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day