|    Dec 4 Sun, 2016 11:53 pm
FLASH NEWS

നിര്‍മാണം പൂര്‍ത്തിയായി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഡിസ്പന്‍സറി തുറന്നില്ല

Published : 6th November 2016 | Posted By: SMR

അമ്പലപ്പുഴ: നിര്‍മാണം പൂര്‍ത്തീകരിച്ച് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഡിസ്പന്‍സറി തുറന്നു കൊടുത്തില്ല. തോട്ടപ്പള്ളി തുറമുഖത്തിനു സമീപം ഫിഷറീസ് വകുപ്പ് 23 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഡിസ്പന്‍സറി കെട്ടിടമാണ് പ്രവര്‍ത്തനം തുടങ്ങാതെ നോക്കുകുത്തിയായി മാറിയത്. പണം മുടക്കിയ കരാറുകാരന്‍ പണം ലഭിക്കാനായി കോടതി കയറിയിറങ്ങുന്നു. കെട്ടിട നിര്‍മാണം ആരംഭിച്ചതിനു ശേഷം നിര്‍മിതികേന്ദ്രം കെട്ടിടം പാതിവഴിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് 2013 ആഗസ്റ്റില്‍ നിര്‍മാണം റീ ടെന്‍ഡര്‍ ചെയ്തു. ഇതിനു ശേഷം എറണാകുളം ഉദയംപേരൂര്‍ സ്വദേശി ജോയി കുര്യാക്കോസാണ് ഇതിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്തത്.നിര്‍മാണം പൂര്‍ത്തിയാക്കിയ 2014 നവംബര്‍ 30ന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. 10 കിടക്കകളോടുകൂടിയ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഡിസ്പന്‍സറി പ്രവര്‍ത്തനം ആരംഭിക്കാനോ, കരാറുകാരന് പണം നല്‍കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നബാര്‍ഡിന് 1252182 രൂപ സര്‍ക്കാര്‍ നല്‍കിയെങ്കിലും കരാറുകാരന് നല്‍കാനുള്ള 16 ലക്ഷത്തില്‍പ്പരം രൂപ ഇതുവരെ നല്‍കിയിട്ടില്ല. പണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടും ഫലമുണ്ടാകാത്തതനാല്‍ കരാറുകാരന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day