|    Dec 6 Tue, 2016 11:25 pm
FLASH NEWS

നിര്‍ത്തിയിട്ട കാറിലെ യാത്രക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച

Published : 31st October 2016 | Posted By: SMR

വടകര: ദേശീയപാതയിലെ  ൈകനാട്ടിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാരന്റെ സ്വര്‍ണവും പണവും കവര്‍ന്നു. കാസര്‍ഗോഡ് ബന്ധഡുക്ക മാണിമൂല സ്വദേശി മൈലപറമ്പില്‍ സിബി വര്‍ക്കിയുടെ ഒരു പവന്റെ സ്വര്‍ണ്ണ ചെയിനും 1500 രൂപയുമാണ് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. മാരുതി കാറില്‍ എറണാകുളത്ത് നിന്നും കാസര്‍ഗോഡേക്ക് പോവുകയായിരുന്ന സിബിയും സുഹൃത്ത് സന്തോഷും ഉറക്കം വന്നതിനെ തുടര്‍ന്ന് കൈനാട്ടിയില്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കാറിന്റെ ഡോര്‍ തുറന്ന് ഭീഷണിപ്പെടുത്തി കഴുത്തിലണിഞ്ഞ സ്വര്‍ണ്ണമാലയും പണവും കവര്‍ന്നത്. കൃത്യനിവ്വഹണത്തിന് ശേഷം അക്രമികള്‍ കാറിന്റെ ഡോറുകള്‍ കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടുകയും ചെയ്തു. ഇതേ തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചില്ല. പ്രഭാത സവാരിക്കായി ഇറങ്ങിയവരാണ് കാറിന്റെ ഡോര്‍ കൂട്ടികെട്ടിയ കയര്‍ അഴിച്ച് ഇവരെ പുറത്തിറക്കിയത്. സംഭവത്തില്‍ വടകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day