|    Dec 9 Fri, 2016 10:54 pm
FLASH NEWS

നിരോധിത കീടനാശിനി പ്രയോഗം: പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡ്

Published : 27th October 2016 | Posted By: SMR

കല്‍പ്പറ്റ: സംസ്ഥാനത്ത് നിരോധിച്ച കീടനാശിനി ഉപയോഗത്തിനെതിരേ കൃഷിവകുപ്പ് നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്ന് നിരോധിത കീടനാശിനികള്‍ ഇപ്പോഴും എത്തുന്നുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടികള്‍ കര്‍ക്കശമാക്കുന്നത്.   സംസ്ഥാന തലത്തില്‍ രൂപം നല്‍കിയ പ്രത്യേക സ്‌ക്വാഡ് മിന്നല്‍പ്പരിശോധനകള്‍ നടത്തും. വ്യാജ ഏജന്‍സികളുടെ പേരില്‍ ചെക്‌പോസ്റ്റ് വഴി ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങിയ നിരോധിത കീടനാശിനികളാണ് കൂടുതലായി എത്തുന്നത്. നിരോധിച്ചതോ വില്‍പനയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്തതോ ആയ കീടനാശിനികള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍സെക്ടിസൈഡ് ആക്റ്റ് പ്രകാരം കര്‍ശനമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കും. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള കീടനാശിനികള്‍, കൃഷി ഓഫിസര്‍മാര്‍ നല്‍കുന്ന ശുപാര്‍ശക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡിപ്പോകളില്‍ നിന്നു വില്‍പന നടത്താന്‍ പാടുള്ളൂ. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കീടനാശിനികളുടെയും അവ വാങ്ങുന്ന കര്‍ഷകരുടെയും പേരുവിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി ഡിപ്പോകളില്‍ സൂക്ഷിക്കണം.  കീടനാശിനികള്‍ വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നിര്‍ബന്ധമായി ബില്ല് നല്‍കണം. ബില്ല് ചോദിച്ചു വാങ്ങാന്‍ കര്‍ഷകരും തയ്യാറാവണം. അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ കര്‍ഷകര്‍ക്കും കര്‍ഷകസമിതികള്‍ക്കും കീടനാശിനികള്‍ നേരിട്ട് എത്തിച്ചുനല്‍കുന്ന കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരേ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. ഏതെങ്കിലും കര്‍ഷകര്‍ സംസ്ഥാനത്ത് നിരോധിച്ച കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ അത്തരക്കാരെ കൃഷിവകുപ്പിന്റെ എല്ലാ തുടര്‍പദ്ധതികളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കും. ഇത്തരക്കാര്‍ക്ക് കൃഷിവകുപ്പ് രണ്ടുതവണ നോട്ടീസ് നല്‍കുകയും തുടര്‍ന്നും ആവര്‍ത്തിക്കുന്ന പക്ഷം സൗജന്യ വൈദ്യുതി ഉള്‍പ്പെടെ കൃഷിവകുപ്പില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നിരാകരിക്കും. കീടനാശിനികള്‍ക്കെതിരേ പൊതു അഭിപ്രായം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജൈവ കീടനാശിനികളെന്ന പേരില്‍ നിരവധി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സസ്യജന്യ ജൈവ കീടനാശിനികളില്‍ ഏതെങ്കിലും വിധത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനും കൃഷിവകുപ്പ് നടപടി സ്വീകരിക്കുമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day