|    Dec 9 Fri, 2016 3:11 pm
FLASH NEWS

നിരോധിച്ച നോട്ട് സഹകരണ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാം; മാറ്റിനല്‍കാനാവില്ല

Published : 11th November 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിരോധിച്ച നോട്ടുകള്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണിത്.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ഈ നോട്ടുകള്‍ അവരുടെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനായി സ്വീകരിക്കാം. മുന്‍കൂര്‍ അറിയിപ്പോടെ സ്ഥാപനങ്ങള്‍ക്കും അവരുടെ ബാങ്കുകളില്‍ നോട്ട് നിക്ഷേപിക്കാം.
എന്നാല്‍, ഈ നോട്ടുകള്‍ മാറ്റി വേറെ തുകയുടെ നോട്ടുകള്‍ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ലെന്ന് റിസര്‍വ് ബാങ്കിന്റെ അറിയിപ്പില്‍ വ്യക്തമാക്കി. നിരോധിച്ച നോട്ടുകള്‍ മാറ്റിനല്‍കാന്‍ ജില്ലാ സഹകരണ ബാങ്കുകളെ കൂടി അനുവദിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.
75,000 കോടി രൂപ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ കൃഷി, ചില്ലറവ്യാപാര സമ്പദ്‌സംവിധാനത്തിന്റെ നട്ടെല്ലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day