|    Dec 8 Thu, 2016 5:40 am
FLASH NEWS

നിരവധി കഞ്ചാവ് കേസുകളിലെ പ്രതി അറസ്റ്റില്‍

Published : 21st October 2016 | Posted By: SMR

കൊല്ലം: കുരീപ്പുഴ റിസോര്‍ട്ടും പരിസരപ്രദേശവും, നീരാവില്‍ കടവൂര്‍ ഭാഗങ്ങളും കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന കുരീപ്പുഴ പാണാമുക്കം കടവ് സ്വദേശി പ്രേംരാജിനെ 200 പൊതി കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രേംരാജ്. നഗരത്തിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളാണ് സ്ഥിരം ഇടപാടുകാരെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 200 രൂപയുടെയും 100 രൂപയുടെയും പൊതികളാക്കിയാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത്.റെയ്ഡില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ അനില്‍കുമാറിനൊപ്പം  അസി. എക്‌സൈസ് ഇന്‍സ്‌പെക്ടറായ സുരേന്ദ്രന്‍ പിള്ള,  സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി ശ്രീകുമാര്‍, സുനില്‍ കുമാര്‍, ജി ശ്രീകുമാര്‍, മിനേഷ്യസ്, അഖില്‍, ബിനോജ് എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day