|    Dec 3 Sat, 2016 12:18 pm
FLASH NEWS

നിരത്തുകളില്‍ കുട്ടി ഡ്രൈവര്‍മാര്‍ ചീറിപ്പായുന്നു

Published : 30th November 2016 | Posted By: SMR

വൈത്തിരി: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തി പൊതുനിരത്തുകളില്‍ അപകടകരമാം വിധത്തില്‍ കുട്ടി ഡ്രൈവര്‍മാര്‍ വര്‍ധിക്കുന്നു. റോഡ് സുരക്ഷാനിയമങ്ങള്‍ അവഗണിച്ച് വാഹനമോടിക്കുന്നവര്‍  അപകടങ്ങള്‍ വരുത്തുന്നതും സ്ഥിരം സംഭവമായി. ലൈസന്‍സോ ഹെല്‍മറ്റോ ഇല്ലാതെ പരസ്യമായി നിയമം ലംഘിച്ച് ബൈക്കില്‍ കറങ്ങുന്ന കുട്ടികളെ കൈകാര്യം ചെയ്യാന്‍ പോലിസിനും മോട്ടോര്‍വാഹന വകുപ്പിനും പലപ്പോഴും കഴിയുന്നില്ല. കൈ കാണിച്ചാലും നിര്‍ത്താതെ പോവുന്ന കുട്ടികളെ, അവര്‍ അപകടത്തില്‍പ്പെട്ടേക്കുമെന്നു ഭയന്ന് പിന്തുടര്‍ന്ന് പിടിക്കാനും പോലിസ് ശ്രമിക്കാറില്ല. സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇരുചക്രവാഹനങ്ങളില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതില്‍ അധികവും. രാവിലെയും വൈകീട്ടും സ്‌കൂട്ടറിലും ബൈക്കിലും രണ്ടും മൂന്നും വിദ്യാര്‍ഥികള്‍ കുതിച്ചുപായുന്ന കാഴ്ച സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ സാധാരണമാണ്. കുട്ടി ഡ്രൈവര്‍മാരുടെ പാച്ചില്‍ മറ്റു ഡ്രൈവര്‍മാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ലൈസന്‍സില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍, കോളജ് യാത്രയ്ക്ക് വാഹനം വാങ്ങി നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. പ്രായപൂര്‍ത്തിയാവാത്തവര്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നതു തടയാന്‍ രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും പിടിഎയും ആവശ്യമായ ബോധവല്‍ക്കരണം നടത്തണമെന്ന ആവശ്യം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day