|    Dec 3 Sat, 2016 10:06 am
FLASH NEWS

നിയമസാധുതയുള്ള നിക്ഷേപകരെ സംരക്ഷിക്കണം: ആം ആദ്മി

Published : 24th November 2016 | Posted By: SMR

കൊച്ചി: സഹകരണ സംഘങ്ങളിലെ നിയമസാധുതയുള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു. തൊണ്ണൂറ് ശതമാനം പാവപ്പെട്ടവര്‍ അംഗങ്ങളായിട്ടുള്ള സഹകരണ സംഘങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ അടക്കം ഉള്ള കള്ളപ്പണക്കാര്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നത് രഹസ്യമല്ല. ആ പണം വെളിയില്‍ വരാതിരിക്കുന്നതിനുവേണ്ടി ഇടത്- വലത് മുന്നണികള്‍ യോജിച്ചുകൊണ്ട് രാജ്യത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണക്കാര്‍ സമ്പാദിച്ച പണം സംരക്ഷിക്കാന്‍ പാവപ്പെട്ട സഹകാരികളെ മറയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി ചെയ്യേണ്ട കെവൈ സി നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാകുന്ന നിക്ഷേപരുടെ നിക്ഷേപങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സംരക്ഷണം നല്‍കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നടപടി വന്‍കിട കുത്തകകള്‍ക്ക് വേണ്ടിയുള്ളതാണെന്നും അത് ഇന്ത്യയിലെ കള്ളപ്പണം തടയുന്നതിന് ഉപയുക്തമല്ലെന്ന് ഇതിനകം തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍ ജില്ലാ കണ്‍വീനര്‍ ഷക്കീര്‍ അലി, കളമശ്ശേരി മണ്ഡലം കണ്‍വീനര്‍ പോള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day