|    Dec 4 Sun, 2016 1:12 am
FLASH NEWS

നിയമസഭാ പരിസ്ഥിതി സമിതി തെളിവെടുപ്പ് നടത്തി

Published : 17th November 2016 | Posted By: SMR

മൂന്നാര്‍: സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി മൂന്നാറിലെ പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും തെളിവെടുത്തു. മൂന്നാര്‍ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നിയമസഭ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്റെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പില്‍ സമിതി അംഗങ്ങളും എം.എല്‍.എമാരുമായ അനില്‍ അക്കര, കെ വി വിജയദാസ്, പി ടി എ റഹിം, കെ ബാബു എന്നിവരും സന്നിഹിതരായിരുന്നു. എസ് രാജേന്ദ്രന്‍ എംഎല്‍എ, മുന്‍ എംഎല്‍എ എ കെ മണി, കലക്ടര്‍ ജി ആര്‍ ഗോകുല്‍, ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ഡിഎംഒ ഡോ. ടി ആര്‍ രേഖ, ഡിഎഫ്ഒ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, നിയമസഭാ ജോയിന്റ് സെക്രട്ടറി ഷാജഹാന്‍, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ ബാലമുരളി, ടൂറിസം അഡീഷനല്‍ സെക്രട്ടറി സരസ്വതി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്ന് മൂന്നാറിലെ പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമിതി ആരാഞ്ഞു.14ാം കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിയുടെ ആദ്യ തെളിവെടുപ്പാണ് മൂന്നാറിലേത്. മൂന്നാറിലെ വികസന  പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള വിഷയങ്ങളും സമിതി പരിഗണിച്ചു. മൂന്നാറിലെ പരിസരപ്രദേശങ്ങളില്‍ വ്യാപകമായിട്ടുള്ള യൂക്കാലിപ്‌സ് പോലുള്ള മരങ്ങള്‍ക്ക് പകരം പരിസ്ഥിതി സംരക്ഷണത്തിനും ജലസംരക്ഷണത്തിനുമുതകുന്ന വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള വനം വകുപ്പിന്റെ അഭിപ്രായങ്ങള്‍ സമിതിയെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കി.  മൂന്നാറിന് പ്രത്യേകമായി കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ രൂപം കൊടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും സമിതി ആരാഞ്ഞു. തെളിവെടുപ്പിന് ശേഷം നല്ലതണ്ണിയിലെ ഡമ്പിങ് യാര്‍ഡും, പള്ളിവാസല്‍ പ്രദേശവും സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day