|    Dec 4 Sun, 2016 9:27 am
FLASH NEWS

നിയമവിരുദ്ധ മാര്‍ഗങ്ങള്‍: 390 കമ്പനികള്‍ക്കെതിരേ അന്വേഷണം

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: 2013- 14 വര്‍ഷം മുതല്‍ 2016 ഒക്ടോബര്‍ 31 വരെ വഞ്ചന, നിയമവിരുദ്ധമാര്‍ഗങ്ങള്‍ എന്നിവ അവലംബിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുള്ള 390 കമ്പനികള്‍ക്കെതിരേ ധനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ എം പി വീരേന്ദ്രകുമാര്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര കമ്പനികാര്യ വകുപ്പ് സഹമന്ത്രി അര്‍ജുന്റാം മേഖ്‌വാളാണ് ഇക്കാര്യം അറിയിച്ചത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) വഴിയാണ് അന്വേണം. 139 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായതായും 245 കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതായും മറുപടിക്കൊപ്പം മന്ത്രി സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 6 കേസുകളില്‍ അന്വേഷണം കോടതി തടഞ്ഞിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day