|    Dec 9 Fri, 2016 3:06 pm
FLASH NEWS

നിയമന ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: 2014ല്‍ ശിശുക്ഷേമ സമിതിയിലും സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി പരിശീലനകേന്ദ്രങ്ങളിലും കാലാകാലങ്ങളായി ജോലിചെയ്യുന്ന 37 പേരെ സ്ഥിരപ്പെടുത്തിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി ആരോഗ്യമന്ത്രിക്കുവേണ്ടി മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഡി കെ മുരളിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ശിശുക്ഷേമ സമിതിയുടെ അഡ്മിനിസ്‌ട്രേറ്ററായി ഹൈക്കോടതി നിയമിച്ചിരുന്ന തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ എന്‍ സതീഷിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരുന്നു നിയമനം.
സംസ്ഥാന ശിശുക്ഷേമസമിതിയില്‍ 2012-14 കാലയളവുകളില്‍ കുഞ്ഞുങ്ങളെ സീനിയോരിറ്റി മറികടന്ന് ദമ്പതികള്‍ക്ക് ദത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ എന്‍ആര്‍ഐ കാറ്റഗറിയില്‍ ഉള്‍പ്പെട്ട ദമ്പതികള്‍ക്കും ദത്ത് നല്‍കിയിട്ടുണ്ട്. സീനിയോരിറ്റി മറികടന്ന് ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ടും ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരുന്നുണ്ട്. നിലവില്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ വഴിയാണ് ദത്തെടുക്കല്‍ പ്രക്രിയ പൂര്‍ണമായും നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day