|    Dec 9 Fri, 2016 5:05 pm
FLASH NEWS

നിയമനം ലഭിച്ചിട്ടും ശമ്പളമില്ല; മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതികളുമായി അധ്യാപകര്‍

Published : 26th October 2016 | Posted By: SMR

തൊടുപുഴ: നിയമനം ലഭിച്ചിട്ടും ശമ്പളമില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ അധ്യാപകരുടെ പരാതികള്‍. ഏഴു പരാതികളാണ് മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്. പരാതി പരിഗണിച്ച കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് റിപോര്‍ട്ട് തേടി.മൂന്നുവര്‍ഷം മുന്‍പ് നിയമനവും അതിന് അംഗീകാരവും ലഭിച്ചെങ്കിലും ഇപ്പോഴും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണു അധ്യാപകരുടെ പരാതി.അനാദയകരമായ സ്‌കൂളുകളെന്ന കാരണത്താല്‍ മാത്രമാണ് ശമ്പളം ലഭിക്കാത്തതെന്ന് കരുതാനാവില്ലെന്ന് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. അധ്യാപകരെ കഷ്ടപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ പിഎസ്‌സി റാങ്ക്‌ലിസ്റ്റില്‍ നിന്നും ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്‌സുമാരുടെ നിയമനം നടത്തണമെന്ന ആവശ്യത്തിന്മേല്‍ കമ്മീഷന്‍ പിഎസ്‌സി ജില്ലാ ഓഫിസറുടെ റിപോര്‍ട്ട് തേടി.അടുത്ത വര്‍ഷം പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമെന്നിരിക്കെ, താല്‍ക്കാലിക നിയമനം ലഭിച്ചവരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതെന്നായിരുന്നു റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതി. ഇടമലക്കുടി ആദിവാസി ഗോത്രപഞ്ചായത്തില്‍ നരബലി നടന്നുവെന്ന് പരാതി നല്‍കിയതിന്റെ പേരില്‍ കേസെടുത്തു പീഡിപ്പിക്കുന്നുവെന്ന പരാതിയും ഇന്നലെ കമ്മീഷനു ലഭിച്ചു.വ്യാജ പരാതി നല്‍കിയതിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്ത ദേശീയ മനുഷ്യാവകാശ സാമൂഹികനീതി കമ്മീഷന്‍ ഭാരവാഹി ജോണ്‍സിയാണ് പരാതി നല്‍കിയത്. ഇതില്‍ ജില്ലാ പോലിസ് മേധാവിയില്‍ നിന്നും കമ്മീഷന്‍ റിപോര്‍ട്ട് തേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day