|    Dec 9 Fri, 2016 8:55 pm
FLASH NEWS

നിയമം ലംഘിച്ച ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി

Published : 12th November 2016 | Posted By: SMR

വടകര: ടൗണില്‍ ഓട്ടോറിക്ഷകളെ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 45 ഓട്ടോകള്‍ക്കെതിരേ നടപടി എടുത്തു. മീറ്റര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, കേടായ മീറ്ററുകള്‍ വച്ച് സര്‍വീസ് നടത്തുക, വിഎം പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തുക,  ട്രാഫിക് തടസ്സങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുക, അപകടകരമായും അലക്ഷ്യമായും യു-ടേണ്‍ എടുക്കുക എന്നിവക്കെതിരേയായിരുന്നു നടപടി. നികുതി അടയ്ക്കാതെ ഓടിയ 11 ഓട്ടോകള്‍ക്കെതിരേയും ലൈസന്‍സില്ലാതെയും കാലാവധി തീര്‍ന്ന ലൈസന്‍സ് പുതുക്കാതെയും ഓടിച്ച 12 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടിയ രണ്ട് ഓട്ടോകളും പിടിയിലായി. മൂന്നു മാസമായി പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയ ഓട്ടോക്കെതിരേയും നടപടിയെടുത്തു. ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ മൂന്ന് ഓട്ടോകളും യൂനിഫോം ധരിക്കാതിരുന്ന നാലു പേരും അനധികൃതമായി ഓട്ടോബോഡിയില്‍ മാറ്റം വരുത്തിയ രണ്ടു പേരും യാതൊരു രേഖകളും കൈവശം വെക്കാത്ത 15 ഓളം ഓട്ടോകളും പിടിക്കപ്പെട്ടു. പരിശോധനയ്ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സലിം വിജയകുമാര്‍, എഎംവി ഐമാരായ വി ഐ അസീം, വിജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day