|    Dec 4 Sun, 2016 11:51 pm
FLASH NEWS

നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവെപ്പ്;രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

Published : 6th November 2016 | Posted By: mi.ptk

army-ndia

പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്താന്‍  വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖട്ടിയില്‍ പുലര്‍ച്ചെ രണ്ടിനാണ് പാക് സൈന്യം ഏകപക്ഷീയ വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ രണ്ട്  ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റിലേക്ക് വെടിവെപ്പും മോട്ടാര്‍ ഷെല്‍ ആക്രമണവും നടത്തുകയായിരുന്നു. നാലിടങ്ങളിലായി സിവിലിയന്‍മാരെയും അതിര്‍ത്തിരക്ഷാ സേനയെയും ലക്ഷ്യമിട്ടാണ് പാകിസ്താന്‍ ആക്രമണം നടത്തിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ട്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day