|    Dec 5 Mon, 2016 7:48 am

നിങ്ങളെപ്പോലുള്ള റിപ്പോര്‍ട്ടര്‍മാരുടെ സമീപനത്തോട് ലജ്ജ തോന്നുന്നു: ബിബിസി റിപോര്‍ട്ടറോട് കെജ്രിവാള്‍

Published : 20th November 2016 | Posted By: Navas Ali kn

video-arvind-kejriwal-gets-into-a-fight-with-bbc-reporter-over-demonitisation-deaths

ബിബിസി ഡല്‍ഹി ഹിന്ദി റിപ്പോര്‍ട്ടറുടെ ആത്മാര്‍ത്ഥയെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ നോട്ടു പിന്‍വലിക്കല്‍ നടപടിയും 55 പേര്‍ മരണമടഞ്ഞ സംഭവവും എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയുമെന്ന ചോദ്യമാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്.
നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നാണ് ഈ മരണങ്ങള്‍ ഉണ്ടായതെന്നതിന് എന്തെങ്കിലും തെളുവുണ്ടോയെന്നായിരുന്നു ബിബിസി റിപോര്‍ട്ടറുടെ ചോദ്യം. ജനങ്ങള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ ഏത് രീതിയിലാണ് ഇടപെടേണ്ടതെന്നറിയാവുന്ന പലരും ഇന്നും മാധ്യമങ്ങളില്‍ ഉണ്ടെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. തുടര്‍ന്ന് ഇന്റര്‍വ്യൂ ചിത്രീകരണം നിര്‍ത്താന്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെറ്റും ശരിയും വേര്‍തിരിക്കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും അകാരണമായി നോട്ടുപിന്‍വലിക്കല്‍ നടപടിയും രാജ്യത്ത് നടന്ന മരണങ്ങളും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നു മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കി. ബിബിസി എത്രത്തോളം നീതിപൂര്‍വ്വമാണെന്ന് പൊതു സമൂഹത്തിന് ഇപ്പോള്‍ കാണാന്‍ കഴിഞ്ഞു എന്നാണ് കെജ്രിവാള്‍ ഇതിന് മറുപടി പറഞ്ഞത്.
തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും കെജ്രിവാള്‍ ശബ്ദമുയര്‍ത്തുകയായിരുന്നു. നിങ്ങളെപ്പോലുള്ള റിപ്പോര്‍ട്ടര്‍മാരുടെ ഇത്തരം സമീപനത്തോട് എനിക്ക് ലജ്ജയാണ് തോന്നുന്നത്. ഇവിടെ മനുഷ്യര്‍ മരിച്ചികൊണ്ടിരിക്കുകയാണ്, പത്രങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു, എന്നിട്ടും നിങ്ങള്‍ പറയുന്നത് നോട്ടു പിന്‍വലിക്കല്‍ നടപടിയും മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ്. ജനങ്ങള്‍ക്ക് ഭക്ഷണം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അപ്പോഴും നിങ്ങള്‍ പറയുന്നത് ഇത് ചുഴിഞ്ഞ് പരിശോധിക്കണമെന്നാണ്. കെജ്രിവാള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,345 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day