|    Dec 3 Sat, 2016 12:14 pm
FLASH NEWS

നികുതി വെട്ടിപ്പ്; വിവിധ ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രണ്ട് ലക്ഷം പിഴ ഈടാക്കി

Published : 21st October 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: പച്ചക്കറി വാഹനത്തില്‍ നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച പുകയില ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, ബേബി ഫുഡുകള്‍ എന്നിവ വാണിജ്യ നികുതി വകുപ്പ് പിടികൂടി 2.06 ലക്ഷം രൂപ പിഴ ചുമത്തി. പിഴ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് വാഹനം വണ്ടിപ്പെരിയാര്‍ പോലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി കാഞ്ഞിരപ്പള്ളിയിലേക്കു കൊണ്ടുപോയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ പച്ചക്കറിക്ക് അടിയിലായാണ് പുകയില ഉല്‍പ്പന്നങ്ങളും മറ്റും ഒളിപ്പിച്ചിരുന്നത്. വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ പി ടി മക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സബ് സ്‌റ്റേഷനു സമീപത്തു നടത്തിയ വാഹന പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പിടികൂടിയ ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ട് ലക്ഷത്തി ആറായിരം രൂപ പിഴ ചുമത്തി. പിഴ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് വാഹനം പോലിസില്‍ ഏല്‍പ്പിച്ചു. കുമളി വാണിജ്യ നികുതി ഇന്റലിജന്‍സ് മേധാവി പത്മകുമാര്‍ ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, സുരേഷ്, െ്രെഡവര്‍ ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day