|    Dec 8 Thu, 2016 5:41 am
FLASH NEWS

നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപീകരണത്തെ എതിര്‍ക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: ഗതാഗതമേഖല ആധുനികവല്‍ക്കരിക്കുന്നതിനും ഗതാഗതനയം സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിന്റെ നാലാമത് യോഗം ഇന്ന് മാസ്‌കോട്ട് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുഖ്യാതിഥിയാവും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍, ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് ചെയര്‍മാന്‍ രാജസ്ഥാന്‍ ഗതാഗതമന്ത്രി യൂനുസ്ഖാന്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
പുതിയ മോട്ടോര്‍ വാഹന നിയമത്തിന്റെ കരടില്‍ സംസ്ഥാനത്തിനുള്ള അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. റോഡപകടങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തന പദ്ധതിക്കാണ് സമ്മേളനം പ്രഥമ പരിഗണന നല്‍കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം ഇല്ലാതാക്കി കേന്ദ്രസര്‍ക്കാര്‍ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപീകരിക്കുന്നതിലെ എതിര്‍പ്പും സമ്മേളനത്തിലുയരുമെന്ന് മന്ത്രി പറഞ്ഞു. റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ മോട്ടോര്‍ വാഹന നിയമത്തിന്റെ കരട് യോഗം ചര്‍ച്ചചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day