|    Dec 9 Fri, 2016 9:21 am
FLASH NEWS

നാവായിക്കുളം പഞ്ചായത്തിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

Published : 26th October 2016 | Posted By: SMR

കല്ലമ്പലം: നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പലവക്കോട് മുക്കട ചാന്നാംപൊയ്കയില്‍ വയലും തണ്ണീര്‍ത്തടവും നികത്തി പുതുതായി ആരംഭിക്കുന്ന എം സാന്റ് ഫാക്ടറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരേ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞദിവസം നിര്‍മാണസാമഗ്രികളുമായെത്തിയ വണ്ടികളും എക്‌സ്‌കവേറ്ററും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. തുടര്‍ന്നു സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതരും നാട്ടുകാരുമായുള്ള ചര്‍ച്ച വിജയംകണ്ടില്ല. തുടര്‍ന്നാണ് എസ്ഡിപിഐ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് എസ്ഡിപിഐ നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹീം കപ്പാംവിള നേതൃത്വം നല്‍കി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ യൂസുഫ്, സുധീര്‍, റിയാസ് പങ്കെടുത്തു. തുടര്‍ന്ന് എസ്ഡിപിഐ നേതൃത്വവും പഞ്ചായത്ത് അധികാരികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ എംസാന്റ് ഫാക്ടറിക്ക് പഞ്ചായത്ത് നല്‍കിയ അനുമതി റദ്ദാക്കുമെന്ന് ഉറപ്പുകിട്ടിയതിനെ തുടര്‍ന്ന് എസ്ഡിപിഐ പ്രതിഷേധം അവസാനിപ്പിച്ചു. നകോണ്‍ഗ്രസ്, സിപിഎം, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ കഴിഞ്ഞദിവസം പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day