|    Dec 9 Fri, 2016 6:59 pm
FLASH NEWS

നാളെ സെക്രേട്ടറിയറ്റ് നടയില്‍ 24 മണിക്കൂര്‍ ഉപവാസം

Published : 25th October 2016 | Posted By: SMR

പത്തനംതിട്ട: കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ നേതൃത്വത്തില്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ സെക്രട്ടറിയേറ്റ് നടയില്‍ നാളെ രാവിലെ 11 മുതല്‍ 27ന് രാവിലെ 11വരെ രാപകല്‍ ഉപവസിക്കും. നിരാഹാര സമരം കെപിസിസി വൈസ പ്രസിഡന്റ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ജീവനക്കാരെ രാഷ്ട്രീയ നിറം നോക്കി സ്ഥലം മാറ്റി പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധം. സംസ്ഥാനത്തൊട്ടാകെ 250ല്‍ അധികം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രമോഷന്‍ നടക്കുന്നില്ലെന്നും കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ ഓമല്ലൂര്‍, ഇലന്തൂര്‍, തുമ്പമണ്‍, പന്തളം തെക്കേക്കര, ചിറ്റാര്‍, സീതത്തോട്, റാന്നി, റാന്നി-അങ്ങാടി, തണ്ണിത്തോട്, അയിരൂര്‍, കോയിപ്രം, മല്ലപ്പള്ളി, പുറമറ്റം, പെരിങ്ങര, ടപ്ര, നെടുമ്പ്രം ഗ്രാമപ്പഞ്ചായത്തുകളില്‍ സെക്രട്ടറി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പഞ്ചായത്തുകളിലെ ദൈനംദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായുള്ള പരാതികള്‍ ഇതിനോടകം വ്യാപകമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day