|    Dec 4 Sun, 2016 1:39 pm

നാളെ മുതല്‍ സഹകരണ ആശുപത്രി പുതിയ കെട്ടിടത്തില്‍

Published : 21st November 2016 | Posted By: SMR

വടക്കഞ്ചേരി: ഇ കെ നായനാര്‍ സഹകരണ ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ ത്തനം തുടങ്ങും. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ആലത്തൂര്‍ താലൂക്കിലെ ജനങ്ങള്‍ക്ക് ആതുര ശുശ്രൂഷാ രംഗത്ത് സുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു വന്ന നായനാര്‍ ആശുപത്രി ആധുനിക സൗകര്യങ്ങളോട് കൂടി തങ്കം തിയേറ്ററിന് സമീപത്തെ കെ എ കെ ടവറിലേക്ക് പ്രവര്‍ത്തനം തുടങ്ങുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് നാലിന് മന്ത്രി എ കെ ബാലന്‍ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കംപ്യൂട്ടറൈസ്ഡ് ലാബോറട്ടറിയുടെ ഉദ്ഘാടനം കെ ഡി പ്രസേനന്‍ എം എല്‍ എയും ഒബ്‌സര്‍വേഷന്‍ വാര്‍ഷികത്തിന്റെയും മിനി ഓപ്പറേഷന്‍ തീയേറ്ററിന്റെയും ഉദ്ഘാടനം മുന്‍മന്ത്രി ഇസ്മായിലും നിര്‍വഹിക്കും. മുന്‍ എം എല്‍ എ സി കെ രാജേന്ദ്രന്‍ ഡിജിറ്റല്‍ എക്‌സ്‌റേയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെ തന്നെ ആധുനിക സൗകര്യങ്ങളോട് കൂടി ആരംഭിക്കുന്ന ആശുപത്രി 30 കിടക്കകളോടെ കൂടിയ കിടത്തി ചികില്‍സാവിഭാഗവും ആരംഭിക്കും. ആശുപത്രി ചെയര്‍മാന്‍ സി ടി കൃഷ്ണന്‍, അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ കെ കെ ജ്യോതി കുമാര്‍, മാനേജിംഗ് ഡയറ്കടര്‍ വി എ ശിവദാസന്‍,ഡയറക്ടര്‍മാരായ പി ഗംഗാധരന്‍, ഡോ കെ ടി കുട്ടുമണി, മാത്യുസെബാസ്റ്റ്യന്‍, പി ആര്‍ ഒ പി എ സെബി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day