|    Dec 4 Sun, 2016 3:41 pm

നാലു വര്‍ഷമായി പുതിയ കെട്ടിടം കാടുപിടിച്ച് നശിക്കുന്നു; അങ്കണവാടിയിലേക്ക് പോവാന്‍ വഴിയില്ല

Published : 4th November 2016 | Posted By: SMR

പൂച്ചാക്കല്‍: അങ്കണവാടിയിലേക്ക് വഴിയില്ലാത്തത് കുരുന്നുകളെ ദുരിതത്തിലാക്കുന്നു. പാണാവള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പുതിയപാലത്തിന് വടക്കുവശത്തുള്ള നമ്പര്‍ 59 അങ്കണവാടിയിലേക്കാണ് നാല്്് വര്‍ഷമായി വഴിയില്ലാത്തത്. 2011-12 വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ മുടക്കിയാണ് അങ്കണവാടിക്ക് കെട്ടിടം പണിതത്. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ രണ്ടര സെന്റ് സ്ഥലത്താണ് കെട്ടിടം നിലനില്‍ക്കുന്നത്. 2012 ല്‍ കെട്ടിടം നിര്‍മിക്കുന്നതിന് മുമ്പ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സമീപം കൂടിയാണ് അങ്കണവാടിയിലേക്ക് കുട്ടികള്‍ എത്തിയിരുന്നത്. പുതിയ കെട്ടിടം പണി തുടങ്ങിയതിനാല്‍ നിലവില്‍  പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി രണ്ടാം വാര്‍ഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക്്് മാറ്റിയിരുന്നു. 20ന്്്് മേല്‍ കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. എന്നാല്‍ പുതിയ കെട്ടിടം പണിപൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോള്‍ ഇതിലേക്കുള്ള വഴി പുരയിടത്തിന്റെ ഉടമ അടച്ച് കെട്ടുകയായിരുന്നു. മാത്രമല്ല നിലവില്‍ വഴിയായി ഉപയോഗിച്ച ഭാഗത്ത് കക്കൂസും നിര്‍മിച്ചുകഴിഞ്ഞു. ജനപ്രതിനിധികളടക്കം അന്നത്തെ ജില്ലാ കലക്ടറും ഇടപെട്ടു. നാല് വര്‍ഷമായി വഴിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. പുതിയ നല്ലൊരു കെട്ടിടത്തില്‍ കയറണമെങ്കില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കയറി മതില്‍ ചാടണം. കഴിഞ്ഞ നാല് വര്‍ഷമായി കാട് പിടിച്ച് നശിക്കുകയാണ് ഈ കെട്ടിടം. മാത്രമല്ല പുതിയ കെട്ടിടത്തിന് വയറിങും പ്ലംമ്പിങും പൂര്‍ത്തീകരിച്ചെങ്കിലും ഇതേവരെ വൈദ്യൂതി ലഭിച്ചിട്ടില്ല. പുതിയ കെട്ടിടത്തില്‍ കുട്ടികള്‍ക്ക് പാചകം ചെയ്യുന്നതിനുള്ള സംവിധാനമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, മറ്റ്്് ഭക്ഷ്യ വസ്തുക്കള്‍ വയ്ക്കുന്നതിനുള്ള തട്ടുകളും നിര്‍മിച്ചിട്ടില്ല. ഉടന്‍ ശരിയാവുമെന്ന മറുപടിയാണ് നാല് വര്‍ഷമായി ഒരു മുടക്കവുമില്ലാതെ അധികൃതര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day