|    Dec 3 Sat, 2016 7:10 pm
FLASH NEWS

നാലുവരിപ്പാതയിലെ അനാശാസ്യകേന്ദ്രം; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Published : 24th October 2016 | Posted By: SMR

തൊടുപുഴ: നാലുവരിപ്പാതയില്‍ അനാശാസ്യകേന്ദ്രം നടത്തിയ ഇടപാടുകാരന്റെ ഭാര്യ ഒളിവില്‍. തൊടുപുഴയ്ക്ക് സമീപം താമസിച്ചിരുന്ന വീട്ടമ്മ സംഭവം നടന്ന വിവരം അറിഞ്ഞയുടന്‍ തന്നെ സ്ഥലംവിട്ടതായാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ പിടിയിലായ സംഘം തൊടുപുഴ നാലുവരിപ്പാതയിലും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി  പ്രതികള്‍ പോലിസിനോട് പറഞ്ഞു. ഇവര്‍ സംസ്ഥാനത്തെവിടെയും ആവശ്യക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ചു നല്‍കിയിരുന്നതായും പോലിസ് പറയുന്നു. സംഭവത്തില്‍ പിടിയിലായ മോഹനന്‍ ബിനാമി മാത്രമാണെന്നും നടത്തിപ്പുകാര്‍ വന്‍കിടക്കാരെന്നും പോലിസിനു വിവരം ലഭിച്ചു. മോഹനന്റെ ഡയറിയില്‍ നിന്നും 20തിലധികം പെണ്‍കുട്ടികളുടെ ഫോണ്‍നമ്പരുകളാണ് പോലിസിനു ലഭിച്ചത്. തൊടുപുഴയില്‍ അനാശാസ്യകേന്ദ്രമുള്ളതായി ജില്ലാ പോലിസിനു സൂചന ലഭിച്ചിരുന്നു. എന്നിട്ടും അന്വേഷണം നടത്തിയിരുന്നില്ല. മൂവാറ്റുപുഴ, തൊടുപുഴ മേഖലകളില്‍ വാടകവീടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സിനിമാ നടി അടങ്ങുന്ന അഞ്ചംഗ സംഘത്തെ മൂവാറ്റുപുഴ പോലിസാണ് പിടികൂടിയത്. ഇവിടെയെത്തിയ ഇടപാടുകാരില്‍ ഏറിയപങ്കും തൊടുപുഴ സ്വദേശികളാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ തെക്കുംഭാഗം കൊച്ചുപടിഞ്ഞാറേക്കര മോഹനന്‍ (53), സഹായി പാറപ്പുഴ വാഴത്തറവേലയില്‍ ബാബു(34), ഇടപാടുകാരായ കരിമണ്ണൂര്‍ മുളപ്പുറം മഞ്ഞുമറ്റത്തില്‍ അജിസ്(29), മുളപ്പുറം ഈന്തുങ്കല്‍ ജിത്ത്(23) എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആറു മാസമായി സംഘം പോലിസ് നിരീക്ഷണത്തിലായിരുന്നു. ഇവര്‍ കുറച്ചുനാളുകളേ ഒരിടത്ത് താമസിക്കൂ. പരിസരവാസികള്‍ക്ക് സംശയം തോന്നിത്തുടങ്ങുമ്പോഴേക്കും സ്ഥലം കാലിയാക്കും. മൂവാറ്റുപുഴ കിഴക്കേക്കര, വാളകം, തൊടുപുഴ നാലുവരിപ്പാത എന്നിവിടങ്ങളില്‍ സംഘം താമസിച്ച് ഇടപാട് നടത്തിയിരുന്നു.മൂന്നാഴ്ച മുമ്പാണ് ഇവര്‍ തെക്കുംമലയിലെ വീട് വാടകക്കെടുത്തത്. എറണാകുളത്ത് വച്ചാണ് യുവതികളെ പരിചയപ്പെടുന്നതെന്ന് വെളിപ്പെടുത്തിയ മോഹനന്‍ ആരാണ് ഇവരെ എത്തിച്ചുകൊടുക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളുവെന്ന് മുവാറ്റുപുഴ സിഐ സി ജയകുമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day