|    Dec 4 Sun, 2016 11:54 pm
FLASH NEWS

നാലാംദിനത്തിലും ആവേശം ചോരാതെ സഹോദയ കലോല്‍സവം

Published : 28th October 2016 | Posted By: SMR

തൊടുപുഴ: മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സിബിഎസ്‌സി സെന്‍ട്രല്‍ കേരള കലോല്‍സവത്തിന്റെ നാലാം ദിന മല്‍സരങ്ങള്‍ അവേശഭരിതമായി. 26 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 509 പോയിന്റുമായി മേരിഗിരി കൂത്താട്ടുകുളം ഒന്നാമതായി മുന്നേറുകയാണ്.496 പോയിന്റുമായി മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂള്‍ തൊട്ടു പിന്നില്‍ തന്നെയാണ്. 414 പോയിന്റുമായി ജയറാണി പബ്ലിക് സ്‌കൂളാണ് മൂന്നാമത്. ഇന്നലെ നടന്ന പെണ്‍കുട്ടികളുടെ കാറ്റഗറി നാല് ഒപ്പന മല്‍സരത്തില്‍ മേരി ഗിരി പബ്ലിക്ക് സ്‌കൂള്‍ കുത്താട്ടുകുളവും സെന്റ് എഫ്രേം സീനിയര്‍ സെക്കന്‍ഡറി പബ്ലിക് സ്്കൂള്‍ മുളന്തുരുത്തിയും ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം നിര്‍മ്മല പബ്ലിക് സ്‌കൂള്‍ മൂവാറ്റുപുഴ കരസ്ഥമാക്കി.  കാറ്റഗറി മുന്ന് ഓട്ടം തുള്ളലില്‍ കൃഷ്ണ രാജേഷ് (ജയ്‌റാണി പബ്ലിക് സ്‌കൂള്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗൗരവി വി നായര്‍ മേരിഗിരി പബ്ലിക് സ്‌കൂള്‍ കൂത്താട്ടുകുളം രണ്ടാം സ്ഥാനം നേടി. മൂകാഭിനയം കോമണ്‍ കാറ്റഗറില്‍ സെന്റ് എഫ്രേം പബ്ലിക് സ്‌കൂള്‍ മുളന്തുരുത്തി ഒന്നും നൈപുണ്യ പബ്ലിക് സ്‌കൂള്‍ രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നാടോടി നൃത്തം കാറ്റഗറി മൂന്നില്‍ നന്ദന വി. നായര്‍( ഹൈറേഞ്ച് പബ്ലിക് സ്‌കൂള്‍ ഊന്നുകല്‍),കീര്‍ത്തി ശ്രീകുമാര്‍(ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ മുട്ടം) എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു.മോണാക്ട്് കാറ്റഗറി മൂന്നില്‍ അന്നാ രൂപേഷ്( ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ കോടിക്കുളം) ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. മാപ്പിളപ്പാട്ട് കാറ്റഗറി മൂന്നില്‍ വര്‍ഷ പ്രസാദ് (നിര്‍മ്മല പബ്ലിക് സ്്്കൂള്‍ മൂവാറ്റുപുഴ) ഒന്നാം സ്ഥാനം നേടി.കാറ്റഗറി മൂന്ന് ലളിതഗാനം മലയാളം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം ചിത്ര (ശോഭന പബ്ലിക് സ്‌കൂള്‍ കൂത്താട്ടുകുളം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്‌കൃതം പദ്യം ചൊല്ലലില്‍ കാറ്റഗറി മൂന്നില്‍ ഇസബെല്‍ സന്തോഷ് (കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ വാഴക്കുളം) പ്രസംഗം ഇഗ്ലീഷ് കാറ്റഗറി രണ്ടില്‍ റിമ രാജു(ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ കോടിക്കുളം) ഒന്നാം സ്ഥാനം നേടി.കാറ്റഗറി രണ്ട് ഹിന്ദി പ്രസംഗ മല്‍സരത്തില്‍ സാറാ മാത്യു (സീക്രട്ട് ഹാര്‍ട്ട് പബ്ലിക് സ്‌കൂള്‍ മൂക്കന്നൂര്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കി. കര്‍ണ്ണാടക സംഗീതം ക്ലാസിക്കല്‍ കാറ്റഗറി മൂന്നില്‍ പിആര്‍ അനുശ്രീ (വിശ്വജ്യോതി പബ്ലിക്് സ്്കൂള്‍ അങ്കമാലി) ഒന്നാം സ്ഥാനം നേടി. പ്രസംഗം ഇംഗ്ലീഷ് കാറ്റഗറി മൂന്നില്‍ ഒന്നാം സ്ഥാനം മിത് രാജേഷ് (സിഎംഐ പബ്ലിക് സ്‌കൂള്‍ ചാലക്കുടി) കരസ്ഥമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day