|    Dec 6 Tue, 2016 12:08 am
FLASH NEWS

നാറ്റോ വിപുലീകരണം: പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ്

Published : 22nd November 2016 | Posted By: SMR

മോസ്‌കോ: നാറ്റോ കൂടുതല്‍ അംഗരാജ്യങ്ങളെ ചേര്‍ത്ത് വിപുലീകരിച്ചാല്‍ അതിനെതിരേ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.
എന്തുകൊണ്ട് തങ്ങള്‍ നാറ്റോ വിപുലീകരണത്തോട് വൈകാരികമായി പ്രതികരിക്കുന്നു? കാരണം നാറ്റോയുടെ തീരുമാനങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കകളുണ്ട്- പുടിന്‍ ഒരു റഷ്യന്‍ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുടിന്റെ കൂടുതല്‍ പ്രതികരണങ്ങള്‍ റഷ്യയുടെ ആര്‍ഐഎ വാര്‍ത്താ ഏജന്‍സിയും പുറത്തുവിട്ടു. മുന്‍ സോവിയറ്റ് റിപബ്ലിക്കുകളായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാവുന്നതിനെതിരേ റഷ്യ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പോളണ്ടിനും ലിത്വാനിയക്കുമിടയിലെ കാലിനില്‍ഗ്രാഡില്‍ തീര പ്രതിരോധ മിസൈലുകള്‍ റഷ്യ വിന്യസിച്ചതായി പുടിന്റെ അഭിമുഖം പുറത്തുവരുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day